Join Our Whats App Group

കേരള സർക്കാർ താത്കാലിക നിയമനങ്ങൾ,മെയ് 2022

 


വിവിധ സർക്കാർ തത്കാലിക ജോലി അവസരങ്ങൾ,ജോലി നേടാൻ വിശദമായി വായിക്കുക.


പ്ലേസ്‌മെന്റ് ഓഫീസർ നിയമനം

കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐ.യിൽ കരാർ അടിസ്ഥാനത്തിൽ പ്ലേസ്‌മെന്റ് ഓഫീസറെ നിയമിക്കുന്നതിന് മേയ് 27ന് രാവിലെ 10.30ന് അഭിമുഖം നടത്തും. ബി.ഇ / ബി.ടെക് ബിരുദവും എച്ച്.ആർ / മാർക്കറ്റിംഗിൽ എം.ബി.എ.യുമാണ് യോഗ്യത.ഇംഗ്ലീഷിൽ എഴുതാനും സംസാരിക്കാനും പ്രാവീണ്യവും   പ്ലേസ്‌മെന്റ് /എച്ച്.ആർ. മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും വേണം. പ്രായപരിധി 35. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണം. ഫോൺ: 0481 2535562.


താത്കാലിക ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ വിശ്വകർമ്മ വിഭാഗത്തിൽ ഫിറ്റർ ഓൺ കോൺട്രാക്ട് (വനിതകളും അംഗപരിമിതരും അപേക്ഷിക്കേണ്ടതില്ല) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. എ.ടി.ഐ ഫിറ്റർ ട്രേഡും ഫിറ്ററായി രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം: 01.01.2022 ന് മധ്യേ. നിയമാനുസൃത വയസിളവ് ബാധകം. ശമ്പളം: പ്രതിമാസം 15,000 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ മേയ് 28ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.


ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളജിൽ ബയോകെമിസ്ട്രി വിഷയത്തിന് നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനു മേയ് 31ന് രാവിലെ 11ന് ഇന്റർവ്യൂ നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യൂ.ജി.സി നിഷ്‌ക്കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.


ഫീമെയിൽ വാർഡൻ ഒഴിവ്

തൃശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫീമെയിൽ വാർഡൻ തസ്തികയിൽ രണ്ട് താൽക്കാലിക ഒഴിവ്. യോഗ്യത : എസ് എസ് എൽ സി/ തത്തുല്യം. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള അംഗീകൃത ഹോസ്റ്റലിൽ വാർഡൻ തസ്തികയിൽ ജോലി ചെയ്ത 3 വർഷത്തെ തൊഴിൽ പരിചയം. പ്രായപരിധി 18 നും 41 നും മദ്ധ്യേ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ  അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂൺ 7നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.


അധ്യാപക ഒഴിവ്

കാഞ്ഞിരംകുളം ഗവണ്‍മെന്റ് കോളേജില്‍ ഫിസിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍  ഗസ്റ്റ് ലക്ചര്‍ പാനലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി  മെയ് 27 രാവിലെ 10.30 ന് നടക്കുന്ന അഭിമുഖത്തിന് ഹാജാരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.


ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്നു

ട്രോള്‍ ബാന്‍ കാലയളവില്‍ (ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ) തൃശൂര്‍ ജില്ലയിലെ കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദിവസ വേതന അടിസ്ഥാനത്തില്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. റജിസ്റ്റേര്‍ഡ് മത്സ്യതൊഴിലാളികള്‍, ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ പരിശീലനം പൂര്‍ത്തിയായവര്‍, പ്രതികൂല കാലാവസ്ഥയിലും കടലില്‍ നീന്താന്‍ കഴിവുളളവര്‍ എന്നീ യോഗ്യതകള്‍ ഉണ്ടായിരിക്കണം. ലൈഫ് ഗാര്‍ഡായി പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും അതാത് ജില്ലയില്‍ താമസിക്കുന്നവര്‍ക്കും മുന്‍ഗണനയുണ്ട്. പ്രായപരിധി 20 നും 45നും ഇടയ്ക്ക്. താല്‍പ്പര്യമുള്ളവര്‍ പ്രായം, യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം തൃശൂര്‍, അഴിക്കോട് ഫിഷറീസ് സ്റ്റേഷന്‍ കാര്യാലയത്തില്‍  ജൂണ്‍ 1ന് രാവിലെ 11 മണിക്ക് നടത്തുന്ന ഇന്റര്‍വ്യൂവില്‍  പങ്കെടുക്കണം. ഫോണ്‍: 0480-2996090


അസിസ്റ്റൻറ് ഇൻസ്ട്രക്ടർ നിയമനം

കോട്ടയം: ഏറ്റുമാനൂർ കോമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റൻറ് ഇൻസ്ട്രക്ടർമാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. രണ്ടൊഴിവാണുള്ളത്. യോഗ്യത: ബി.കോം (റഗുലർ),  സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ. എഴുത്തുപരീക്ഷയും അഭിമുഖവും മേയ് 27നു രാവിലെ 10ന് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തും.താത്പര്യ

മുള്ളവർ അസൽസർട്ടിഫിക്കറ്റു-

കളുമായി എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2537676.


ലൈഫ് ഗാർഡുമാരെ നിയമിക്കുന്നു 

ട്രോൾ ബാൻ കാലയളവിൽ തൃശൂർ ജില്ലയിലെ കടൽ രക്ഷാപ്രവർത്തനങ്ങൾ

ക്കായി ദിവസ വേതന അടിസ്ഥാനത്തിൽ ലൈഫ് ഗാർഡുമാരെ നിയമിക്കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു.ജൂൺ 9 അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെയാണ് നിയമനം.റജിസ്റ്റേർഡ് മത്സ്യതൊഴിലാളികൾ, ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ പരിശീലനം പൂർത്തിയായവർ, പ്രതികൂല കാലാവസ്ഥയിലും കടലിൽ നീന്താൻ കഴിവുളളവർ എന്നീ യോഗ്യതകൾ ഉണ്ടായിരിക്കണം.


ലൈഫ് ഗാർഡായി പ്രവർത്തി പരിചയം ഉള്ളവർക്കും അതാത് ജില്ലയിൽ താമസിക്കുന്നവർക്കും മുൻഗണനയുണ്ട്.

പ്രായപരിധി 20 നും 45നും ഇടയ്ക്ക്. താൽപ്പര്യമുള്ളവർ പ്രായം, യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം തൃശൂർ, അഴിക്കോട് ഫിഷറീസ് സ്റ്റേഷൻ കാര്യാലയത്തിൽ ജൂൺ 1ന് രാവിലെ 11 മണിക്ക് നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം.


ഫാർമസിസ്റ്റ് നിയമനം 

കാസർകോട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളിൽ ഫാർമസിസ്റ്റ് തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ദിവസ

വേതനാടിസ്ഥാനത്തിൽ നിയമനത്തിനായി മെയ് 26ന് വ്യാഴാഴ്ച രാവിലെ 9ന് കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ അഭിമുഖം നടക്കും. കേരള സർക്കാർ അംഗീകൃത നഴ്സ് കം ഫാർമസിസ്റ്റ് കോഴ്സ് (എൻ.സി.പി.), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (സി.സി.പി.) എന്നിവയിലേതെങ്കിലുമൊന്ന് വിജയിച്ച പതിനെട്ടിനും അമ്പത്തഞ്ചിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

ഹോമിയോപ്പതി മേഖലയിലുള്ള പ്രവൃത്തിപരിചയം അധിക

യോഗ്യതയായി പരിഗണിക്കും.

ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ കാഞ്ഞങ്ങാട് പ്രവർത്തിക്കുന്ന ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ എത്തണം.


Post a Comment

0 Comments