മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന്‍ മരിച്ചു. താരം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഇരട്ടക്കുട്ടികളിലെ ആണ്‍കുഞ്ഞ് പ്രസവത്തിനിടെയാണ് മരിച്ചത്. പെണ്‍കുട്ടിയെ മാത്രമാണ് രക്ഷിക്കാനായത്. ഇന്നലെ രാത്രിയായിരുന്നു പ്രസവം.
ഈ ബുദ്ധിമുട്ടേറിയ സമയത്ത് സ്വകാര്യതയാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് റോണോ ട്വീറ്റില്‍ ചേര്‍ത്തിട്ടുണ്ട്. "ഞങ്ങളുടെ മകന്‍ മരിച്ചവിവരം അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു. ഏതൊരു മാതാപിതാക്കള്‍ക്കും വലിയ വേദനയാണിത്. ഞങ്ങളെല്ലാവരും തകര്‍ന്നിരിക്കുകയാണ്'- താരം കുറിച്ചു.
0 Comments