Join Our Whats App Group

സ്ത്രീധന പീഡനം: ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു

 


തളിപ്പറമ്പ്; 

സ്ത്രീധനമായി നൽകിയ പണവും സ്വർണവും ധൂർത്തടിക്കുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തു എന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്.

കീച്ചേരി യിലെ മുഹമ്മദ് ദിൽഷാദ് ബന്ധുക്കളായ സൗജത്ത് ദിൽദാർ എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. മന്നയിലെ 26 കാരിയുടെ പരാതിയിലാണ് കേസ്.

2020 ഒക്ടോബർ 29നാണ് ഇവരുടെ വിവാഹം കഴിഞ്ഞത് വിവാഹ സമയം 25 പവനും അഞ്ച് ലക്ഷം രൂപയും സ്ത്രീധനമായി നൽകിയിരുന്നു. ദിൽഷാദ് പിന്നീട് പണവും സ്വർണവും ധൂർത്തടിച്ചു കളഞ്ഞു കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.

Post a Comment

0 Comments