കോഴിക്കോട്:
ചേവരമ്പലം ബൈപ്പാസ് ജംഗ്ഷനിൽ ടൂറിസ്റ്റ് ബസ്സുകൾ കൂട്ടിയിടിച്ച് 40 ഒാളം പേർക്ക് പരിക്ക്. കൊച്ചിയിൽ നിന്ന് സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് മടങ്ങിയവർ യാത്ര ചെയ്തിരുന്ന ബസും തിരുനെല്ലിയിലേക്ക് തീർത്ഥാടനത്തിന് പോയവരുടെ ബസുമാണ് കുട്ടിയിടിച്ചത്. തിങ്കളാഴ്ച പുലർച്ചെ 3.45 ഒാടെയാണ് അപകടം.
തീർത്ഥാടക സംഘം പെരുമ്പാവൂരിൽ നിന്ന് വയനാട്ടിലെ തിരുനെല്ലിയിലേക്കും സമ്മേളനം കഴിഞ്ഞ് മടങ്ങിയവർ കൊച്ചിൽ നിന്ന് കോഴിക്കോട്ടെ കുറ്റിക്കാട്ടൂരിലേക്കും വരികയായിരുന്നു. തീർത്ഥാടകരുമായി തൊണ്ടയാട് ഭാഗത്ത് നിന്നും വന്ന ബസിലേക്ക് മലാപ്പറമ്പ് ഭാഗത്ത് നിന്ന് വന്ന ബസ് ഇടിക്കുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.
ട്രാഫിക് സിഗ്നൽ ഓഫ് ആയിരുന്നതും ബസുകളുടെ അമിതവേഗവുമാണ് അപകട കാരണമെന്നാണ് സൂചന. അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത് വന്നു. പരിക്കേറ്റവരെ കോഴിക്കോട് ഗവ.മെഡിക്കൽ കോളജിലും ഇക്ര ആശുപത്രിയിലും പ്രവേശിപ്പിച്ചു.
0 Comments