ഇരിട്ടി:
കീഴൂരിൽ റോഡരികിൽ നിർത്തിയിട്ട ബസ്സിന്റെ പിറകിൽ കാറിടിച്ച് കാറിന്റെ മുൻ ഭാഗം തകർന്നു. വള്ളിത്തോട് സ്വദേശിയായ കാർ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ ഇരിട്ടി - മട്ടന്നൂർ റോഡിൽ കീഴൂരിലായിരുന്നു അപകടം. മട്ടന്നൂർ ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന കാർ ടാറിങ്ങിനോട് ചേർന്ന് നിർത്തിയിട്ട് ബസിൻ്റെ പുറകിൽ ഇടിക്കുകയായിരുന്നു. ബസ്സിനുള്ളിലേക്കു ഇടിച്ചു കയറിയ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
ഇരിട്ടിയിലും സമീപ പ്രദേശങ്ങളിലുമായി സ്വകാര്യബസ്സുകൾ പ്രധാന റോഡുകളിലെ ടാറിംഗിനോട് ചേർന്ന് നിർത്തിയിടുന്നത് അപകടങ്ങൾക്കിടയാക്കുന്നതായി പറയപ്പെടുന്നു. എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങളുടെ അമിത പ്രകാശം കാരണം പലപ്പോഴും മുന്നിൽ റോഡരികിൽ നിർത്തിയിട്ട വാഹനങ്ങൾ ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടാത്ത സാഹചര്യമുണ്ടാകുന്നതായാണ് ഇവർ പറയുന്നത്.
0 Comments