Join Our Whats App Group

Death | ഹോടെല്‍ മുറിയില്‍ ലൈംഗികബന്ധത്തിലേര്‍പെട്ട് കൊണ്ടിരിക്കെ 61കാരന്‍ കുഴഞ്ഞുവീണ് മരിച്ചതായി റിപോര്‍ട്; ഹൃദ്രോഗമുള്ളവര്‍ പ്രധാനമായും ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍



ഹോടെല്‍ മുറിയില്‍ ലൈംഗികബന്ധത്തിലേര്‍പെട്ട് കൊണ്ടിരിക്കെ 61കാരന്‍ കുഴഞ്ഞുവീണ് മരിച്ചതായി റിപോര്‍ട്. മുംബൈയിലെ കുര്‍ളയിലുള്ള ഒരു ഹോടെലിലാണ് സംഭവം. കഴിഞ്ഞ ദിവസം 40 കാരിയായ സ്ത്രീയോടൊത്ത് രാവിലെ 10 മണിയോടെയാണ് ഇദ്ദേഹം ഹോടെലില്‍ മുറിയെടുത്തതെന്ന് ജീവനക്കാര്‍ പറഞ്ഞു. 


അല്‍പസമയം കഴിഞ്ഞപ്പോള്‍ ഹോടെല്‍ റിസപ്ഷനിലേക്ക് യുവതി ഫോണ്‍ ചെയ്യുകയായിരുന്നു. കൂടെയുള്ളയാള്‍ക്ക് അനക്കമില്ലെന്നും പെട്ടെന്ന് എന്തെങ്കിലും ചെയ്യണമെന്നുമായിരുന്നു ഇവര്‍ ആവശ്യപ്പെട്ടതെന്ന് ജീവനക്കാര്‍ അറിയിച്ചു. ഉടന്‍ തന്നെ ഹോടെല്‍ ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയും ഇവരെത്തി രോഗിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ അതിന് മുന്‍പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. 


സ്ത്രീയെ ചോദ്യം ചെയ്തതില്‍ നിന്നും ലൈംഗികബന്ധത്തില്‍ ഏര്‍പെട്ടുകൊണ്ടിരിക്കെയാണ് കുഴഞ്ഞുവീണതെന്ന് വ്യക്തമായിട്ടുണ്ടെന്നും ലൈംഗിക ബന്ധത്തിനിടെ ഇദ്ദേഹം മദ്യപിക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ അപ്പോഴേക്ക് കുഴഞ്ഞുവീണുവെന്നുമാണ് ഇവരുടെ മൊഴിയെന്നും പൊലീസ് വ്യക്തമാക്കി.  


ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉത്കണ്ഠയുള്ളവരില്‍ ആശങ്കയുണ്ടാക്കുന്നതാണ് ലൈംഗികബന്ധത്തിലേര്‍പെട്ട് കൊണ്ടിരിക്കെ മരണം സംഭവിക്കുന്ന വാര്‍ത്തകള്‍. എന്നാല്‍ ഇത് അപൂര്‍വമായ അവസ്ഥയാണെന്നാണ് ആദ്യം മനസിലാക്കേണ്ടത്. 


ഹൃദ്രോഗമുള്ളവരാണ് പ്രധാനമായും ലൈംഗികബന്ധത്തിലേര്‍പെടുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്നും കാരണം ഹൃദയാഘാതം പോലെ ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ലൈംഗികബന്ധത്തിനിടെയുള്ള മരണങ്ങളില്‍ ഏറിയ പങ്കും വരുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഇക്കാര്യങ്ങള്‍ രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ തന്നെ വിശദീകരിച്ചുനല്‍കാറുണ്ട്. 


സെക്‌സിനിടെ മരണം സംഭവിക്കുന്ന കേസുകള്‍ 0.6 ശതമാനം മാത്രമാണെന്നാണ് ഇത് സംബന്ധിച്ച് നടന്നിട്ടുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, രക്തസമ്മര്‍ദത്തില്‍ പെട്ടെന്നുണ്ടാകുന്ന വ്യതിയാനം, ചില മരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാമാണ് പ്രധാനമായും ഇത്തരത്തിലുള്ള മരണങ്ങളിലേക്ക് നയിക്കുന്നത്. 


ലൈംഗികബന്ധത്തിനിടെ മരണം സംഭവിക്കുന്നതില്‍ സ്ത്രീകളെക്കാള്‍ അപകടസാധ്യതകള്‍ പുരുഷന്മാര്‍ക്കാണ് ഉള്ളതെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. ഇതും അധികവും ഹൃദയാഘാതം തന്നെയാണ് വിലനായി വരുന്നത്. 


50 വയസിന് താഴെയുള്ളവരിലും ഇത്തരത്തിലുള്ള അവസ്ഥയുണ്ടാകാമെന്ന് വിദഗ്ധര്‍ പറയുന്നു. ഏതായാലും ഇത് സാധാരണഗതിയില്‍ സംഭവിക്കുന്ന ഒന്നല്ല. വളരെ അപൂര്‍വം അവസരങ്ങളില്‍ മാത്രമാണ് ഇതിന് സാധ്യതയുള്ളത്. അതുകൊണ്ട് തന്നെ അനാവശ്യമായ ആശങ്ക ഇതേച്ചൊല്ലി വേണ്ടെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.


Post a Comment

0 Comments