തലശേരി:
വിവാഹത്തിന് മുന്‍പ് പ്രതിശ്രുതവധുവിനെ, പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറി. കണ്ണൂരിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട്, കേസില്‍ പ്രതിയായ യുവാവിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. നരിക്കോട് സ്വദേശി പ്രബിനിനാണ് (29) തലശേരി ജില്ലാസെഷന്‍സ് ജഡ്ജ് എ.വി മൃദുല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
പ്രലോഭിപ്പിച്ചു ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും, പിന്നാലെ വിവാഹത്തില്‍ നിന്ന് പിന്മാറുകയും ചെയ്തതതിനെ തുടര്‍ന്ന്, യുവതിയുടെ പരാതിയില്‍ കണ്ണൂര്‍ സിറ്റി പൊലീസാണ് പ്രബിനെതിരെ കേസ് എടുത്തത്. കണ്ണൂര്‍ സിറ്റി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട 22വയസുകാരിയാണ് പരാതിക്കാരി.
ഒന്നരവര്‍ഷത്തിനു ശേഷം വിവാഹം കഴിക്കാമെന്ന ധാരണയില്‍, ഇരുവരുടെയും വീട്ടുകാര്‍ തമ്മില്‍ വിവാഹനിശ്ചയം നടത്തിയിരുന്നു. എന്നാല്‍, മൊബൈല്‍ ഫോണ്‍ വിളികളിലൂടെ ഇരുവരും തമ്മില്‍ കൂടുതല്‍ അടുക്കുകയായിരുന്നു. തുടര്‍ന്ന്, ദിവസങ്ങള്‍ക്കു മുന്‍പ് യുവാവ് പ്രതിശ്രുത വധുവിനെ കണ്ണൂരിലെ ലോഡ്ജില്‍ പ്രലോഭിപ്പിച്ചു കൊണ്ടുവന്ന് ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു.
0 Comments