Join Our Whats App Group

ഇനി കോളുകൾ റെക്കോർഡ് ചെയ്യേണ്ട..! പ്ലേസ്റ്റോറിലെ പോളിസി മാറ്റം നടപ്പിലാക്കി ഗൂഗിൾ

 


പ്ലേസ്റ്റോറിലുള്ള തേർഡ് പാർട്ടി കോൾ റെക്കോർഡിങ് ആപ്പുകളെല്ലാം ഇന്ന് മുതൽ ഗൂഗിൾ നീക്കം ചെയ്യും. കഴിഞ്ഞ മാസമായിരുന്നു കമ്പനി കോൾ റെക്കോർഡിങ് ആപ്പുകൾ നിരോധിക്കുമെന്ന മുന്നറിയിപ്പുമായി എത്തിയത്. മെയ് 11-നാണ് അത് പ്രാബല്യത്തിൽ വരുന്നത്. സ്വകാര്യതയും സുരക്ഷയുമാണ് ഈ നീക്കത്തിന് കാരണമായി കമ്പനി ഉദ്ധരിക്കുന്നത്.

അതേസമയം, ഫോണുകളിലെ ഡയലർ ആപ്പുകളിൽ ഇൻ-ബിൽറ്റായി വരുന്ന കോൾ റെക്കോർഡിങ്ങിനെ ഗൂഗിളിന്റെ പ്ലേസ്റ്റോർ നയം ബാധിക്കില്ല. ഗൂഗിൾ ഫോൺ ആപ്പിൽ കോൾ റെക്കോർഡ് ചെയ്യുമ്പോൾ മറുവശത്തിരിക്കുന്ന ആൾക്ക് അതിന്റെ മുന്നറിയിപ്പ് പോകുന്ന സംവിധാനമുണ്ട്. മിക്ക ആൻഡ്രോയ്ഡ് ഫോണുകളിലും ഇപ്പോൾ ഗൂഗിൾ ഡയലർ ആപ്പാണ് ഇൻ-ബിൽറ്റായി വരുന്നത്.

മുൻ ആൻഡ്രോയിഡ് പതിപ്പുകളിലും കമ്പനി കോൾ റെക്കോർഡിങ് നിർത്തലാക്കിയിരുന്നു. ആൻഡ്രോയിഡ് 10-ൽ അതിനായുള്ള ഫീച്ചർ തന്നെ എടുത്തുകളഞ്ഞു. എന്നാൽ, നിയന്ത്രണം മറികടന്ന് കോളുകൾ റെക്കോർഡ് ചെയ്യാൻ ആപ്പുകൾ ആക്‌സസിബിലിറ്റി API ഉപയോഗിക്കാൻ തുടങ്ങി. പുതിയ നയ മാറ്റങ്ങൾ നിലവിൽ വരുന്നതോടെ അതും സാധ്യമാകില്ല.

Post a Comment

0 Comments