Join Our Whats App Group

തലശ്ശേരിയിൽ കമിതാക്കളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ; 3 പേർ അറസ്റ്റിൽ

തലശേരിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ത്തുന്ന കമിതാക്കളുടെ ദൃശ്യങ്ങൾ മൊബൈൽ കാമറയിലൂടെ രഹസ്യമായി പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച 3 പേർ അറസ്റ്റിൽ.

ഇത്തരക്കാർക്കെതിരെ നടപ ടി ശക്തമാക്കുമെന്ന് തലശേരി ടൗൺ പൊലീസ് ഇൻസ്പെക്ട ർ എം. വി ബിജു അറിയിച്ചു.
കഴിഞ്ഞ ദിവസം എസ്. ഐ ആർ മനുവിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം ഇത്തരത്തിൽ ദൃശ്യങ്ങൾ പകർത്തിയ മൂന്ന് യുവാക്കളെ അറസ്റ്റു ചെയ്തത്.

വടകര, തിരുവങ്ങാട്, പിണറായി എന്നിവടങ്ങളിലുള്ളവരാണ് പിടിയിലായത്. ഇവരെ പിന്നീട് ചോദ്യം ചെയ്തതിനു ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സ്കൂൾ, കോളേജ് വിദ്യാ ർത്ഥിനികൾ ഉൾപ്പെടെയുള്ളവ രുടെ ദൃശ്യങ്ങൾ കുറച്ചു ദിവസം മുമ്പാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
തുടർന്നാണ് പൊലീസ് അന്വേ ഷണമാരംഭിച്ചത്.
തലശേരി ഓവർബറീസ് ഫോളി, സെഞ്ച്വറി പാർക്ക്, കടൽപ്പാലം, തലശേരി കോട്ട എന്നിവിടങ്ങളിൽ നിന്നാണ് ദൃശ്യങ്ങൾ പകർത്തിയത്. ഇവിടെയുള്ള കാടുപിടിച്ച ഒഴിഞ്ഞ സ്ഥലങ്ങളിൽ ഒളിഞ്ഞിരുന്നാ ണ് ദൃശ്യങ്ങൾ പകർത്തിയതെ ന്ന് തെളിഞ്ഞിട്ടുണ്ട്.

വരുംദിവസങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വനിതാ പൊലീസ് സ്പെഷ്യൽ ടീ മിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കുമെന്ന് തലശേരി ടൗൺ പൊലീസ് അറിയിച്ചു. കുട്ടികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തുന്നുണ്ടോയെന്നു ഉറപ്പുവരുത്തണമെന്നും, കുട്ടികളുടെ ഹാജർ നിലയിൽ മാറ്റം കാണുകയാണെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരിശോധിക്കുമെന്നും പൊലീസ് മു ന്നറിയിപ്പു നൽകി.

Post a Comment

0 Comments