Join Our Whats App Group

കസ്റ്റമര്‍ക്ക് രഹസ്യകോഡ്, ഒടിപി കാണിച്ചാല്‍ പ്രവേശനം: പൊലീസിന്റെ കണ്ണുവെട്ടിക്കാൻ സെക്‌സ് റാക്കറ്റിന്റെ പുതിയ രീതി

 


ഹൈദരാബാദ്: 

അധികൃതരുടെ കണ്ണുവെട്ടിച്ച് ഇടപാടുകള്‍ നടത്താന്‍ പുതിയ മാർഗ്ഗങ്ങൾ സ്വീകരിച്ച് സെക്‌സ് റാക്കറ്റ്. ഹൈദരാബാദിലെ നര്‍സിംഗിയില്‍ സെക്‌സ് റാക്കറ്റിലെ കണ്ണികളെ പിടികൂടിയതിന് പിന്നാലെ, നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഒടിപി സംവിധാനം ഉപയോഗിച്ചുള്ള പുതിയ രീതി കണ്ടെത്തിയത്. ഇടപാടുകള്‍ സുരക്ഷിതമായി നടത്താന്‍ സെക്‌സ് റാക്കറ്റ് ഉപയോഗിക്കുന്ന അത്യാധുനിക മാര്‍ഗം കണ്ട് പൊലീസ് അമ്പരന്നു.


ലൈംഗിക തൊഴിലാളികളെ കാണുന്നതിനായി രഹസ്യ കോഡ് കൈമാറിയാല്‍ മാത്രം കസ്റ്റമേഴ്‌സിനെ അനുവദിക്കുന്ന വിധമാണ് ഇടപാടുകാര്‍ സംവിധാനം ഒരുക്കിയിട്ടുള്ളത്. അധികൃതരുടെ പിടിയില്‍ അകപ്പെടാതിരിക്കാനാണ് സെക്‌സ് റാക്കറ്റ് ഒടിപി സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത്. രഹസ്യകോഡ് കൈമാറി പരസ്പരം തിരിച്ചറിഞ്ഞാണ് ഇടപാടുകള്‍ നടത്തുന്നത്. ഇത്തരം സംവിധാനം സെക്‌സ് റാക്കറ്റ് ഉപയോഗിക്കുന്നത് കണ്ടെത്തിയത് ആദ്യമായാണെന്ന് പൊലീസ് അറിയിച്ചു.


രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹൈദരാബാദിലെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡില്‍, മൂന്ന് ലൈംഗിക തൊഴിലാളികളും ഒരു കസ്റ്റമറും ഉൾപ്പെടെ നാല് ഉഗാണ്ടന്‍ സ്വദേശികളെ പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്, ഒടിപി അടിസ്ഥാനമാക്കി സെക്‌സ് റാക്കറ്റ് നടത്തുന്ന ഇടപാടുകൾ പൊലീസ് കണ്ടെത്തിയത്.


കസ്റ്റമറും ഇടപാടുകാരനും തമ്മില്‍ ഡേറ്റിങ് ആപ്പ് വഴിയാണ് ബന്ധപ്പെടുന്നത്. അവസാനഘട്ടത്തിൽ മാത്രമാണ് പരസ്പരം ഫോണ്‍ നമ്പറുകള്‍ കൈമാറുന്നത്. തുടര്‍ന്ന്, വാട്‌സ്ആപ്പ് ഉപയോഗിച്ചാണ് ആശയവിനിമയം. ഒരു രാത്രിയ്ക്ക് 15000 രൂപയാണ് ഇടപാട് തുക. കസ്റ്റ്മര്‍ കോഡ് കാണിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റിൽ പ്രവേശനം. തുടർന്ന്, ഇടപാട് സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്തിയ ശേഷമേ സെക്‌സില്‍ ഏര്‍പ്പെടാന്‍ കസ്റ്റമറിന് സെക്‌സ് റാക്കറ്റ് അനുമതി നല്‍കുവെന്ന് പൊലീസ് പറയുന്നു.

Post a Comment

0 Comments