Join Our Whats App Group

ആയുധങ്ങൾ വാരിക്കൂട്ടി ഞെട്ടിച്ച് ഇന്ത്യ, പ്രതിരോധ ചെലവിൽ മൂന്നാമത് !

 


ഡല്‍ഹി: 

പ്രതിരോധ ചെലവില്‍ ലോകത്ത് ഇന്ത്യ മൂന്നാം സ്ഥാനത്താണെന്ന് സ്റ്റോക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസേര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട്. അമേരിക്കയും ചൈനയുമാണ് ഈ രംഗത്ത് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. 2021ല്‍ ലോകത്തെ പ്രതിരോധ ചെലവ് 2.1 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


യു.എസ്, ചൈന, ഇന്ത്യ, യു.കെ, റഷ്യ എന്നീ രാജ്യങ്ങളാണ് ആഗോളതലത്തില്‍ സൈനിക ചെലവുകളുടെ 62 ശതമാനവും വഹിക്കുന്ന അഞ്ച് രാജ്യങ്ങള്‍.


2021ല്‍ ഇന്ത്യയുടെ പ്രതിരോധ ചെലവ് 76.6 ബില്യണ്‍ ഡോളറായിരുന്നു. 2020നെ അപേക്ഷിച്ച് 0.9% വര്‍ധനവുണ്ടായി. 2012ല്‍ നിന്നും 33 ശതമാനം വര്‍ധനവ്. ചൈനയും പാകിസ്താനും അതിര്‍ത്തികളില്‍ ഉയര്‍ത്തുന്ന തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും സേനയുടെ ആധുനികവത്സരണവും ആയുധ നിര്‍മ്മാണത്തിലെ സ്വയം പര്യാപ്തതയും പ്രതിരോധന ചെലവ് വര്‍ധിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


ആഗോള തലത്തിലെ ചെലവില്‍ 38 ശതമാനവും അമേരിക്കയ്ക്കും ചൈനയ്ക്കുമാണ്. റഷ്യയും യുക്രൈനുമടക്കം സൈനിക ചെലവില്‍ വര്‍ധനവ വരുത്തിയിട്ടുണ്ടെന്നും സ്റ്റോക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസേര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു

Post a Comment

0 Comments