Join Our Whats App Group

ഏഴും എട്ടും വയസുള്ള രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമം-തളിപ്പറമ്പ് സ്വദേശി പോക്‌സോ പ്രകാരം പഴയങ്ങാടി ഇൻസ്പെക്ടർ അറസ്റ്റു ചെയ്തു

 


പഴയങ്ങാടി:

വാഹനത്തിൽ പഴവർഗ്ഗങ്ങൾ വില്പന നടത്തുന്ന യുവാവ് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചു. പഴവിൽപനക്കാരൻ തളിപ്പറമ്പ് ഞാറ്റുവയൽ സ്വദേശിയും മാട്ടൂലിൽ താമസക്കാരനുമായ കെ.അഷറഫിനെ(46) പോക്സോനിയമപ്രകാരം പഴയങ്ങാടി ഇൻസ്പെക്ടർ എം.ഇ.രാജഗോപാലിൻ്റെ നേതൃത്വത്തിൽ എസ്.ഐ. ജിമ്മി അറസ്റ്റു ചെയ്തു. 

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സ്റ്റേഷൻ പരിധിയിലെ ഏഴ്, എട്ട് , വയസ് പ്രായമുള്ള രണ്ട് പെൺകുട്ടികളെ വീടിന് മുന്നിൽ വാഹനം നിർത്തിയ ശേഷം പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടികൾ ബഹളം വെച്ചതോടെ പ്രതിവാഹനവുമായി രക്ഷപ്പെട്ടു.തുടർന്ന് കുട്ടികളുടെ രക്ഷിതാക്കൾ പഴയങ്ങാടി പോലീസിൽ പരാതി നൽകി. കുട്ടികളുടെ മൊഴിയെടുത്ത പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു

Post a Comment

0 Comments