Join Our Whats App Group

പഴയങ്ങാടി ഗാർഹിക പീഡനം കേസ്.

 


പഴയങ്ങാടി: 

വി വാഹശേഷം ഒരുമിച്ചു താമസിച്ചു വരുന്നതിനിടെ സ്ത്രീധനമായി കൂടുതൽ പണം ആവശ്യപ്പെട്ട് ഭർത്താവ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ പോലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തു.മാട്ടൂൽ സ്വദേശിനിയായ 22 കാരിയുടെ പരാതിയിലാണ് ഭർത്താവ് ചിറക്കൽ ആദി കടലായി സ്വദേശി റംഷാദിനെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തത്. 2020-ൽ വിവാഹിതരായ ഇവർക്ക് ഈ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. വാടക ക്വാട്ടേർസിൽ താമസിച്ചു വരുന്നതിനിടെ ഇക്കഴിഞ്ഞ 25 ന് രാത്രി കൂടുതൽ പണം ആവശ്യപ്പെട്ട് ഭർത്താവ് മർദിച്ചുവെന്ന പരാതിയിലാണ് ഗാർഹിക പീഡന നിരോധന നിയമപ്രകാരം പഴയങ്ങാടി പോലീസ് കേസെടുത്തത്.

Post a Comment

0 Comments