കോഴിക്കോട്:
പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ പത്താം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്‌തു. അയനിക്കാട് പുത്തൻപുരയിൽ ജയദാസന്റെ (ഡ്രൈവർ) മകൾ അനുശ്രീ (15) ആണ് ജീവനൊടുക്കിയത്.
പയ്യോളി ഗവ ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിനിയായ അനുശ്രീ ഫിസിക്സ് പരീക്ഷ എഴുതി വീട്ടിലെത്തിയ ഉടനെ മുറിയിൽ കയറി വാതിൽ അടയ്‌ക്കുകയായിരുന്നു. വിളിച്ചിട്ടും വിളി കേള്‍ക്കാതായപ്പോള്‍ അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ പൊളിച്ച് നോക്കുമ്ബോഴാണ് ജനലിനു മുകളില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.ഫിസിക്‌സ് പരീക്ഷയും നേരത്തേ നടന്ന കണക്ക് പരീക്ഷയും പ്രയാസകരമായിരുന്നെന്ന് അനുശ്രീ പറഞ്ഞിരുന്നതായി അറിയുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അമ്മ: ഷീജ (പയ്യോളി നഗരസഭ ഹരിത കർമസേനാംഗം). സഹോദരി: അനഘ
1 Comments
ബംഗാളികളെ കെട്ട് കെട്ടിക്കാൻ സമയമായില്ലെ. പച്ച വെള്ളം ചോദിച്ച് വന്നാൽ കൊടുക്കരുത്
ReplyDelete