തളിപ്പറമ്പ്:
ജില്ലയില്‍ കഞ്ചാവ് ചെടികള്‍ വ്യാപകമായി നട്ടുവളര്‍ത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചു.
ഇന്നലെ പാപ്പിനിശ്ശേരി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ഹേമന്ത്കുമാറും സംഘവും ചേര്‍ന്ന് ഇരിണാവ്, മാട്ടൂല്‍, മടക്കര എന്നിവിടങ്ങളില്‍ നടത്തിയ പെട്രോള്‍ ഡ്യൂട്ടിക്കിടയില്‍ മാട്ടൂല്‍ സൗത്ത് പുലിമുട്ട് എന്ന സ്ഥലത്ത് വെച്ച് ഉടമസ്ഥന്‍ ഇല്ലാത്ത നിലയില്‍ പുറമ്പോക്കില്‍ വളര്‍ത്തിയ 6 അടി ഉയരവും നിറയെ ശിഖിരങ്ങളോടുകൂടിയതുമായ പൂര്‍ണ വളര്‍ച്ചയെത്തിയ കഞ്ചാവ് ചെടി കണ്ടെടുത്ത് എന്‍ ഡി പി.എസ് നിയമപ്രകാരം കേസെടുത്തു.
പ്രതിയെ കുറിച്ച് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രിവന്റീവ് ഓഫീസര്‍മാരായ ടി.സന്തോഷ്, ആര്‍.പി.അബ്ദുള്‍ നാസര്‍, ടി.ബഷീര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ നിഷാദ്, ജിതേഷ് എക്‌സൈസ് ഡ്രൈവര്‍ പി.ഷജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം പിലാത്തറയില്‍ വെച്ചും കഞ്ചാവ് ചെടി പിടികൂടിയിരുന്നു.
കഞ്ചാവ് കടത്തുസംഘങ്ങള്‍ ഇപ്പോള്‍ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഉള്ളതുപോലെ കഞ്ചാവ് വ്യാപകമായി വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായാണ് വിവരം. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളുടെയും വീടുകളുടെയും പരിസരങ്ങളിലാണ് കഞ്ചാവ് കൃഷി കൂടുതലായി നടക്കുന്നത്.
0 Comments