പഴയങ്ങാടി:
കഞ്ചാവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത വിരോധത്തിൽ വാഹനം തടഞ്ഞ് ഡി.വൈഎഫ്.ഐ.പ്രവർത്തകനെ ആക്രമിച്ച് കഴുത്തിന് കത്തിവെച്ച് വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. വെങ്ങര പോസ്റ്റോഫീസിന് സമീപത്തെ സി.ഷിബു (25), ബിപിൻ ബാബു (24) എന്നിവരെയാണ് ഇൻസ്പെക്ടർ എം.ഇ.രാജഗോപാലിൻ്റെ നേതൃത്വത്തിൽ എസ്.ഐ.വത്സരാജനും സംഘവും അറസ്റ്റു ചെയ്തത്.അറസ്റ്റു ചെയ്ത് പോലീസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു.
സിപിഎം പ്രവർത്തകൻ വെങ്ങര മൂലക്കീലിലെ എൻ . രമീഷിനെ (36)യാണ് നാലംഗ സംഘം ബുധനാഴ്ച വൈകിട്ട് 6 മണിയോടെ മൂലക്കീലിൽ മർദ്ദിച്ചത്. യാത്രക്കാരെ കയറ്റി പഴയങ്ങാടിയിൽ നിന്ന് ബസ് ഓടിച്ചു വരവെ വാഹനം തടഞ്ഞുനിർത്തിയാണ് അക്രമം.പരിക്കേറ്റ രമീഷിനെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മൊഴിയെടുത്ത പോലീസ് നാലു പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു.
കേസിലെ പ്രതികളായസയാദ് (25), വെങ്ങരയിലെ നകുൽസുരേന്ദ്രൻ (24) എന്നിവർ ഒളിവിലാണ് . അക്രമത്തെതുടർന്ന്ഡിവൈ എഫ്.ഐ പ്രവർത്തകനെ മർദ്ദിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ സ്റ്റേഷനിൽ ഉപരോധസമരം നടത്തിയിരുന്നു.
0 Comments