Join Our Whats App Group

ചെറുകുന്ന് ഉത്സവ വെടിക്കെട്ട് അവശിഷ്ട്ടങ്ങൾ കത്തിക്കവെ വെടിമരുന്ന് കത്തി മൂന്ന് കുട്ടികൾക്ക് പരുക്ക്



 ചെറുകുന്ന്: 

ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൽ ഉത്സവ വെടിക്കെട്ട് ആഘോഷം നടത്തിയ സ്ഥലത്തെ പടക്ക അവശിഷ്ട്ടങ്ങൾ പൊറുക്കിയെടുത്ത് കത്തിക്കവെ 3 കുട്ടികൾക്ക് പരിക്കേറ്റു. ദീക്ഷിത്ത്, വിശാൽ, നീരവ് എന്നിവർക്കാണ് പൊള്ളലേറ്റത്. ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിന് സമീപമാണ് സംഭവം. കൈക്കും കഴുത്തിലും മുഖത്തും പൊള്ളലേറ്റ ഒരാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ടാണ് അപകടം ഉണ്ടായത്.


NB: സാധാരണയായി മിക്ക ക്ഷേത്രങ്ങളിലും കരിമരുന്ന് പ്രയോഗം നടന്നുകഴിഞ്ഞാൽ പിറ്റേ ദിവസം അയൽപക്കത്തും സമീപ പ്രദേശത്തുമുള്ള കുട്ടികൾ വെടിക്കെട്ട് നടന്ന സ്ഥലങ്ങളിലെ പൊട്ടാത്തതും ഒഴിഞ്ഞു പോയതുമായവ എടുത്തു കൊണ്ടുപോയി കത്തിക്കുന്നത് പതിവാണ് പക്ഷേ അത് വളരെയധികം അപകടം നിറഞ്ഞ ഒന്നാണെന്ന് രക്ഷിതാക്കളും വേണ്ടപ്പെട്ടവരും പറഞ്ഞ് മനഃസ്സിലാക്കിക്കൊടുക്കണം.. കൂടാതെ ഇതിൻ്റെ അധികാരപ്പെട്ടവർ തന്നെ മുൻകൈയ്യെടുത്ത് വെടിക്കെട്ട് നടന്ന സ്ഥലത്തെ അവശിഷ്ടങ്ങൾ മുഴുവനായും നീക്കം ചെയ്യുകയോ നിർവീര്യമാക്കുകയോ ചെയ്തതിന്ന് ശേഷം മാത്രമേ മറ്റുള്ളവരേയോ കുട്ടികളേയോ അവിടെ പ്രവേശിക്കാൻ അനുവദിക്കാവൂ, ഇനിയും ഇത്തരം അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ കുട്ടികൾ ആരെങ്കിലും ഇത്തരം സ്ഥലങ്ങളിൽ തിരഞ്ഞ് നടക്കുന്നത് കണ്ടാൽ കർശ്ശനമായും നിയന്ത്രിക്കണമെന്നും ഓർമ്മിപ്പിക്കുന്നു.

Post a Comment

0 Comments