Join Our Whats App Group

സഹോദര മതസ്ഥരെ പള്ളിയിലേക്ക് സ്വാഗതം ചെയ്ത് കുഞ്ഞിമംഗലം ജുമാമസ്ജിദ്

 


കണ്ണൂര്‍: 

സഹോദര മതസ്ഥരെ പള്ളിയിലേക്ക് സ്വാഗതം ചെയ്ത് കുഞ്ഞിമംഗലം ജുമാമസ്ജിദ്. ഉത്സവകാലങ്ങളില്‍ കാവ് ഭാരവാഹികള്‍ ക്ഷേത്രപ്പറമ്ബിലേക്ക് മുസ്‌ലിംകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം ചെമ്മട്ടിലാ ജുമാമസ്ജിദ് ഭാരവാഹികള്‍ സഹോദര മതസ്ഥരെ സ്വാഗതം ചെയ്ത് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

ഇഫ്താര്‍ പരിപാടിയുടെ ഭാഗമായാണ് എല്ലാ മതവിഭാഗങ്ങളിലുള്ള ആളുകള്‍ക്കുമായി പള്ളി ഭാരവാഹികള്‍ വാതില്‍ തുറന്നിട്ടുകൊടുത്തിരിക്കുന്നത്. കുഞ്ഞിമംഗലം ചെമ്മട്ടിലാ ജുമാ മസ്ജിദിലേക്ക് മുഴുവന്‍ സഹോദര മതസ്ഥര്‍ക്കും സ്വാഗതം' എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്.


മസ്ജിദില്‍ നാട്ടുകാരും മഹല്ല് കമ്മിറ്റിയും ഒരുക്കിയ ഇഫ്താര്‍ വിരുന്നിലേക്ക് ജാതിമത വ്യാത്യാസമില്ലാതെ എല്ലാവരെയും സ്വാഗതം ചെയ്താണ് ബോര്‍ഡ് സ്ഥാപിച്ചത്. ഇതാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

Post a Comment

0 Comments