മയ്യിൽ:
ഗാർഹിക പീഡനമെന്ന 26 കാരിയുടെ പരാതിയിൽ ഭർത്താവിനും മാതാവിനുമെതിരെ മയ്യിൽ പോലീസ് കേസെടുത്തു.
വിവാഹ ശേഷം ഭാര്യക്ക് സൗന്ദര്യം പോരെന്ന് പറഞ്ഞ് പരിഹസിക്കുകയും, കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് നിരന്തരം മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത് .
മയ്യിൽ സ്റ്റേഷൻ പരിധിയിലെ നിരന്തോട് സ്വദേശിനിയായ 26 കാരിയുടെ പരാതിയിലാണ് ഭർത്താവ് ശ്രീകണ്ഠാപുരം അഡൂർ സ്വദേശി സജീർ, ഇയാളുടെ മാതാവ് എന്നിവർക്കെതിരെ മയ്യിൽ പോലീസ് ഗാർഹീക പീഡന നിരോധന നിയമപ്രകാരം കേസെടുത്തത്.2015-ൽ ആയിരുന്നു ഇരുവരുടെയും വിവാഹം.
0 Comments