Join Our Whats App Group

പാലക്കാട്ട് ഒരു കുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റു



പാലക്കാട് ചൂലന്നൂരിൽ ഒരു കുടുംബത്തിലെ നാലു പേർക്ക് വെട്ടേറ്റു. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയും ബന്ധുവുമായ കുനിശ്ശേരി സ്വദേശി മുകേഷ് ഒളിവിലാണ്. കുടുംബ വഴക്കാണ് കാരണമെന്നാണ് പൊലീസ് അറിയിച്ചത്.

Post a Comment

0 Comments