വളപട്ടണം :
ദേശീയപാതയിൽ പുതിയ തെരുവിൽ ടോറസ് ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ പയ്യന്നൂരിൽ 10 വർഷമായി ഇലക്ട്രീഷൻ ജോലി ചെയ്യുന്ന കരിവെള്ളൂർ സ്വദേശി മരിച്ചു .കൊഴുമ്മൽ പുത്തൂർ നാരോത്ത് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരേതനായ കണ്ണംമ്പള്ളി മഠത്തിൽ നാരായണൻ്റെ മകൻ കെ.എം.ബാലസുബ്രഹ്മണ്യൻ (65) ആണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ 9.30 മണിയോടെ പുതിയ തെരു ആന ബാറിന് സമീപം വെച്ച് ബാലസുബ്രഹ്മണ്യൻ സഞ്ചരിച്ച കെ.എൽ.59.യു.1206 നമ്പർ സ്കൂട്ടറിൽ കെ.എൽ.57. വി. 83 23 നമ്പർ ടോറസ് ലോറി ഇടിച്ചായിരുന്നു അപകടം .ഗു രു തരമായി പരിക്കേറ്റ്റോഡിലേക്ക് തെറിച്ച് വീണ ഇയാളെ ഓടി കൂടിയ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഉഷ. ഏക മകൻ വിനായകൻ. വിവരമറിഞ്ഞെത്തിയ വളപട്ടണം പോലീസ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.
0 Comments