Join Our Whats App Group

മരണത്തിനു കാരണം വീടിനു അടുത്തുള്ള ബന്ധുവായ സ്ത്രീയോടുള്ള അവന്റെ പ്രണയം, വകയില്‍ ചെറിയമ്മയായിരുന്നു അവര്‍: കുറിപ്പ്

 സമകാലിക വിഷയങ്ങളില്‍ പലപ്പോഴും നിലപാടുകള്‍ തുറന്നു പറയുന്ന ഡോ അനുജ ജോസഫ് കൗമാരക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യയ്ക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ചു പങ്കുവയ്ക്കുന്നു.



ഇനിയെങ്കിലും മാതാപിതാക്കള്‍ ആണ്‍കുട്ടികളെ ശ്രദ്ധിക്കണമെന്നും കാലം ഒരുപാട് മാറിപ്പോയി, കാമത്തിന് വേണ്ടി ബന്ധങ്ങളുടെ പവിത്രത പോലും നഷ്‌ടപ്പെടുത്താന്‍ ഇന്നാര്‍ക്കും മടിയില്ലെന്നും അനുജ പോസ്റ്റില്‍ പറയുന്നു. അതുകൊണ്ട് തന്നെ സ്നേഹബന്ധങ്ങളുടെ ചതിക്കുഴിയില്‍ തങ്ങളുടെ മക്കള്‍ വീഴാതെ നോക്കണമെന്നും അനുജ കുറിച്ചു.


കുറിപ്പ് പൂര്‍ണ്ണ രൂപം


'വകയില്‍ എന്റെ കുഞ്ഞിന് ചെറിയമ്മയായിരുന്നു അവള്,

അവളുടെ ഭര്‍ത്താവ് ദൂര ജോലിയായൊണ്ട്, കുഞ്ഞുങ്ങളൊക്കെ ഉള്ളതല്ലേ,

ഒരു സഹായത്തിനു എപ്പോ വിളിച്ചാലും മോന്‍ ചെല്ലുമായിരുന്നു, ആരും ഞങ്ങളോടൊന്നും പറഞ്ഞില്ല, അവന്‍ മരിക്കുന്നതു വരെ, കൊന്നതല്ലേ'


എന്റെ മുന്നിലിരുന്ന് ആ സ്ത്രീ ഓരോന്നു പറഞ്ഞു കരയുമ്ബോള്‍ എന്തു പറഞ്ഞു അവരെ ആശ്വസിപ്പിക്കണമെന്നു അറിയാത്ത മാനസികാവസ്ഥയില്‍ ഞാനും,

അവരുടെ ഇളയ മകന്‍ 17-18വയസ്സ് പ്രായം, ആത്മഹത്യ ആയിരുന്നത്രെ,

വീട്ടില്‍ യാതൊരു ബുദ്ധിമുട്ടും അറിയാതെ വളര്‍ന്നവന്‍, പെട്ടെന്നൊരു നാള്‍ ഈ ലോകത്തില്‍ നിന്നു പോകാന്‍ മാത്രം!


ഒടുവില്‍ ആ കാരണം അവരറിഞ്ഞു, അവിശ്വസനീയം ആയിരുന്നു ആ അമ്മയ്ക്ക്, വീടിനു അടുത്തുള്ള ബന്ധുവായ സ്ത്രീയോടുള്ള അവന്റെ പ്രണയം, വകയില്‍ ചെറിയമ്മ ആണ് താനും, അവരുടെ വീട്ടിലേക്കുള്ള അവന്റെ പോക്കുവരവില്‍ യാതൊരു സ്പെല്ലിങ് mistake ഉള്ളതായി അവരാരുമൊട്ടു തിരിച്ചറിഞ്ഞുമില്ല.

ഒരു വശത്തു ബന്ധങ്ങളുടെ വിലയോ ഒന്നും നോക്കാതെ തന്റെ കാമപൂര്‍ത്തിക്കായി, മകനായി കരുതേണ്ടുന്നവനെ ഉപയോഗിച്ച ചെറിയമ്മ,


ഒടുവില്‍ ചെറിയമ്മ ശീലാവതിചമഞ്ഞപ്പോള്‍ എല്ലാ തെറ്റുകളും ഏറ്റു വാങ്ങി അവനങ്ങു പോയി.

ചില സന്ദര്‍ഭങ്ങളില്‍, മനുഷ്യന്‍ ഇത്രയ്ക്കും അധംപതിച്ചു പോയല്ലോയെന്നു തോന്നാറുണ്ട്, ഇവിടെയും മറിച്ചല്ല,


ആ പതിനേഴുകാരന്‍ അവനും ചിന്തിക്കേണ്ടിയിരുന്നില്ലേ, ഏതായാലും അവന്റെ ആയുസ്സ് അവന്‍ പാഴാക്കിയെന്നെ പറയാനാകൂ, ആ അമ്മയുടെ കണ്ണുനീരിനു ആരു സമാധാനം പറയും.


ഇനിയെങ്കിലും മാതാപിതാക്കള്‍ ശ്രദ്ധിക്കുക, കാലം ഒരുപാട് മാറിപ്പോയി, കാമത്തിന് വേണ്ടി ബന്ധങ്ങളുടെ പവിത്രത പോലും നഷ്‌ടപ്പെടുത്താന്‍ ഇന്നാര്‍ക്കും മടിയില്ല, നിങ്ങളുടെ ആണ്‍മക്കള്‍ ഇത്തരത്തിലുള്ള സ്നേഹബന്ധങ്ങളില്‍ അകപ്പെടാതിരിക്കാനുള്ള കരുതലുകള്‍ സ്വീകരിക്കുക(അതിപ്പോ ചെറിയമ്മ എന്നു വിചാരിച്ചെന്നോ ഒന്നും പറഞ്ഞിട്ട് കഥയില്ല)


കൗമാരത്തിലെ എടുത്തു ചാട്ടം, പ്രണയമാണോ, മരണമാണോ കാത്തിരിക്കുന്നതെന്നു തിരിച്ചറിയാനാകാതെ പോകുന്നു, പോണ്‍ sitekalile നീലമയം പ്രയോഗികമാക്കാന്‍ ഇറങ്ങി തിരിക്കുമ്ബോള്‍ ഉണ്ടാകുന്ന അനന്തരഫലങ്ങള്‍,


'അയ്യോ ഇന്ന വീട്ടിലെ പയ്യന്‍ ആത്മഹത്യ ചെയ്തു, അവനു എന്തിന്റെ കേടായിരുന്നു',


എന്തു പറയാന്‍ ഇതു പോലെ ഒക്കെ സൂക്കേട് പിടിച്ച അമ്മായിമാരുടെയും ചെറിയമ്മ ടീമിന്റെയൊക്കെ ചതികളില്‍ പെട്ടു ജീവിതം കളയാന്‍ നില്‍ക്കാതെ, സ്വന്തം വീട്ടുകാരെ എങ്കിലും ഓര്‍ക്കുക, ഒറ്റ ചാട്ടത്തിന് ജീവന്‍ കളഞ്ഞേച്ചു തിരിച്ചു വരാന്‍ പറ്റുമോ?

ഇനിയിപ്പോള്‍ തെറ്റു സംഭവിച്ചു എന്നു തന്നെയിരിക്കട്ടെ,അതു correct ചെയ്തു ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ശ്രമിക്കുക,

ഒരിക്കല്‍ കൂടെ, മനുഷ്യന്‍ അധംപതിക്കരുത്,നീലപടങ്ങള്‍ക്കുമപ്പുറം ജീവിതമെന്ന യാഥാര്‍ഥ്യം ഉണ്ടെന്നു മറക്കാതിരിക്കുക.കേവലം കാമനകള്‍ പൂര്‍ത്തീകരിക്കാന്‍ ഏതു നിലയിലേക്കും തരംതാണു പോകാന്‍ ഇന്നാര്‍ക്കും മടിയില്ല,കാലം പോയൊരു പോക്കേ!

Dr. Anuja Joseph,

Trivandrum.


Tags social media Dr. Anuja Joseph

Post a Comment

0 Comments