സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെടുന്ന പെൺകുട്ടികൾക്ക് നഗ്നചിത്രങ്ങൾ അയച്ചുനൽകിയ യുവാവിനെ കണ്ണൂർ പെരിങ്ങോത്തുനിന്ന് കുമളി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പയ്യന്നൂർ ആനക്കുഴി വീട്ടിൽ സനൂപിനെയാണ് (28) കുമളി ഇൻസ്പെക്ടർ ജോബിൻ ആൻറണിയും സംഘവും കണ്ണൂരിലെത്തി അറസ്റ്റ് ചെയ്തത്.
കുമളി സ്വദേശിനിയായ പെൺകുട്ടിയെ പരിചയപ്പെട്ട ശേഷം നിരന്തരമായി ഇയാൾ നഗ്നചിത്രങ്ങളും വിഡിയോയും അയച്ചു നൽകിയതായി പൊലീസ് പറഞ്ഞു. ഇതേ കേസിൽ ദിവസങ്ങൾക്ക് മുമ്പ് മൂലമറ്റം സ്വദേശിയും കട്ടപ്പനയിൽ താമസക്കാരനുമായ ബിനോയിയെ (42) അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
0 Comments