വീട്ടില്‍ കുടിവെള്ളം ചോദിച്ചെത്തിയ ബംഗാള്‍ സ്വദേശി വീട്ടമ്മയേയും മകനേയും കുത്തി പരിക്കേല്‍പ്പിച്ചു. എടത്വ തലവടിയിലാണ് സംഭവം. ബംഗാള്‍ സ്വദേശി സത്താറിന്റെ പൊലീസ് അറസ്റ്റ് ചെയ്തു.
തലവടി പഞ്ചായത്ത് ഏഴാം വാര്‍ഡ് സ്വദേശി 50 വയസുള്ള വിന്‍സിക്കും മകന്‍ അന്‍വിനുമാണ് കുത്തേറ്റത്. ബുധനാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം.
കുടിവെള്ളം ചോദിച്ച് വീട്ടിലെത്തിയ സത്താര്‍ ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ അടച്ച് അകത്തു കയറി. വാതില്‍ ചവിട്ടിത്തുറന്ന് ഇവരെ ആക്രമിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ വീടിന് മുറ്റത്ത് പൂട്ടിയിട്ട നായയുടെ നേരേ അക്രമം നടത്തി.
നായയുടെ കഴുത്തില്‍ കയറിട്ട് മുറുക്കുന്നതുകണ്ട അന്‍വിന്‍ പുറത്തിറങ്ങി തടയാന്‍ ശ്രമിച്ചു. ഈ സമയം കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അന്‍വിന്റെ നെഞ്ചിന് താഴെ കുത്തുകയായിരുന്നു. മകനെ കുത്തുന്നതുകണ്ട് ഓടിയെത്തിയ വിന്‍സിക്കും കുത്തേറ്റു. ഓടിക്കൂടിയ നാട്ടുകാര്‍ ബംഗാള്‍ സ്വദേശിയെ തടഞ്ഞുവെച്ച് എടത്വാ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ലഹരി ഉപയോഗിച്ച് സ്വബോധം നഷ്ടപ്പെട്ടാകാം പ്രതി അക്രമം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. കുത്തേറ്റ ഇരുവരും ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
0 Comments