Join Our Whats App Group

യുഎഇയിൽ നവവധുവിന്റെ അടിയേറ്റ് അമ്മായി അമ്മ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

 


ഗയാത്ത് : യുഎഇയില്‍ നവവധുവിന്റെ അടിയേറ്റ് ഭര്‍തൃ മാതാവ് മരിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുഎഇ-സൗദി അതിര്‍ത്തിയിലെ ഗയാത്തിയിലാണ് സംഭവം ഉണ്ടായത്. എറണാകുളം ഏലൂര്‍ പടിയത്ത് വീട്ടില്‍ സഞ്ജുവിന്റെ മാതാവ് പരേതനായ മുഹമ്മദിന്റെ ഭാര്യ റൂബി മുഹമ്മദ് (63) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. റൂബിയുടെ മകന്‍ സഞ്ജു മുഹമ്മദ് കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതനായത്.


ഓണ്‍ലൈനിലൂടെ ആണ് കോട്ടയം പൊന്‍കുന്നം സ്വദേശിനി ഷജനയുമായുള്ള വിവാഹം നടന്നത്.  ഇതിനു ശേഷം, ആദ്യമായി ഭാര്യ ഷജനയെയും അമ്മ റൂബിയെയും സന്ദര്‍ശക വിസയില്‍ അബുദാബിയിലേക്ക് കൊണ്ടുവരികയായിരുന്നു. സഞ്ജു മുഹമ്മദ് ആദ്യമായാണ് നവവധുവിനെ കാണുന്നതും. സഞ്ജുവിന്റെ ഭാര്യ ഷജനയുമായി ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ ഷജന മാതാവിനെ പിടിച്ചുതള്ളുകയും ഭിത്തിയില്‍ തല ഇടിച്ചു വീണ് ഉടന്‍ മരിക്കുകയുമായിരുന്നു എന്നാണ് വിവരം.


ഗയാത്തി അല്‍ അന്‍സാരി എക്സ്ചേഞ്ച് ജീവനക്കാരനാണ് സഞ്ജു. ഫെബ്രുവരി 15നാണ് സഞ്ജു, മാതാവിനെയും ഭാര്യയെയും ജോലിസ്ഥലത്തേക്ക് കൊണ്ടുവന്നത്. രണ്ട് ദിവസമായി ഉമ്മയുമായി ഭാര്യക്ക് അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി സഞ്ജു പറഞ്ഞു.

Post a Comment

0 Comments