കല്യാശേരിയില്‍ ലോഡുമായി പോകുകയായിരുന്ന മിനിലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ലോറിയിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കല്യാശേരി പഴയ രജിസ്ട്രാര്‍ ഓഫീസിന് സമീപത്ത് ഇന്നലെ രാവിലെ 10ഓടെയാണ് അപകടം. വളപട്ടണത്തേക്ക് പ്ലൈവുഡ് നിര്‍മാണത്തിനുള്ള അസംസ്കൃത സാധനങ്ങളുമായി പോകുകയായിരുന്ന മിനി ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയിലെ ചെരി
വില്‍ നിന്നും നിയന്ത്രണംവിട്ട ലോറി ഒരു വശത്തേക്ക് മറിയുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ ചരക്കുകള്‍ കയറ്റിയാണ് മറിഞ്ഞ ലോറി നിവര്‍ത്തിയത്.
0 Comments