Join Our Whats App Group

കഴിഞ്ഞ ദിവസം കാണാതായ വീട്ടമ്മയുടെ മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി

 


ആലപ്പുഴ : 

കഴിഞ്ഞ ദിവസം കാണാതായ വീട്ടമ്മയുടെ മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി. പുന്നപ്ര സ്വദേശി ജോസുകുട്ടിയുടെ ഭാര്യ ജെസി ജോസ് (50) ന്റെ മൃതദേഹമാണ് വെളിയാഴ്ച രാവിലെ ആസ്പിൻവാലിന് സമീപത്ത് നിന്നും കണ്ടെത്തിയത്. ബുധനാഴ്ച്ച രാവിലെയാണ് ജെസി ജോസിനെ കാണാതായത്. തുടർന്ന് പോലീസും നാട്ടുകാരും അന്വേഷണം നടത്തുന്നതിനിടയിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.


വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം മരണത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ആത്മഹത്യയാണോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ വ്യക്തമാകുകയുള്ളുവെന്ന് പോലീസ് പറയുന്നു.


ബുധനാഴ്ച രാവിലെയാണ് ജെസി ജോസിനെ കാണാതായത്. തുടർന്ന് വീട്ടുകാർ പുന്നപ്ര പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് വീടിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ എങ്ങനെ എത്തിയെന്ന് വ്യക്തമല്ല സംഭവത്തിൽ നിരവധി സംശയങ്ങൾ ഉള്ളതായി പോലീസ് പറയുന്നു.

Post a Comment

0 Comments