തെറ്റിദ്ധരിപ്പിച്ച് ശാരീരിക ബന്ധത്തിലേര്‍പ്പെടുകയോ ഇക്കാര്യത്തില്‍ സ്ത്രീക്ക് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയോ ചെയ്താലാണ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കുറ്റം ബാധകമാകുകയെന്ന് ഹൈക്കോടതി. ശാരീരിക ബന്ധത്തിനു ശേഷം പ്രതി മറ്റൊരു വിവാഹം ചെയ്തതു കൊണ്ടു മാത്രം ഈ കുറ്റം ചുമത്താന്‍ കഴിയില്ലെന്നു ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചതിനെതിരെ പ്രതിയായ വണ്ടിപ്പെരിയാര്‍ സ്വദേശി നല്‍കിയ അപ്പീല്‍ അനുവദിച്ചാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ശിക്ഷ റദ്ദാക്കിയ കോടതി പ്രതിയെ വിട്ടയച്ചു.
വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന യുവതിയുമായി പ്രതി ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും വീട്ടുകാര്‍ വിവാഹത്തിനു സമ്മതിക്കാത്തതിനെ തുടര്‍ന്ന് മറ്റൊരാളെ വിവാഹം ചെയ്യുകയുമായിരുന്നു. ശാരീരിക ബന്ധത്തിനു യുവതിയുടെ അനുമതിയുണ്ടെന്നു വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അനുമതി നേടിയത് വ്യാജ വാഗ്ദാനം നല്‍കിയോ വസ്തുതകള്‍ മറച്ചു വച്ചോ ആണെന്ന് പ്രോസിക്യൂഷനു തെളിയിക്കാനായില്ല.
ശാരീരിക ബന്ധത്തിന് ശേഷം ഒരാള്‍ മറ്റൊരാളെ വിവാഹം കഴിച്ചത് കൊണ്ട് മാത്രം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി. ശരിയായ വിവരങ്ങള്‍ മറച്ചുവച്ചുകൊണ്ടാണ് ലൈംഗിക ബന്ധത്തിന് അനുമതി തേടിയത് എന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ കേസ് നിലനില്‍ക്കൂ.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച ഇടുക്കി സ്വദേശി രാമചന്ദ്രന്‍(35) നല്‍കിയ അപ്പീലിലാണ് കോടതിയുടെ നിരീക്ഷണം. ജീവപര്യന്തം തടവ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിറക്കി.
ബന്ധുവായ യുവതിയുമായി 10 വര്‍ഷത്തോളം പ്രണയത്തിലായിരുന്നു പ്രതി. വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ ഇരുവരും തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ അതിന് ശേഷം പ്രതി മറ്റൊരു യുവതിയെ വിവാഹം കഴിച്ചതാണ് പരാതിയ്ക്ക് ഇടയാക്കിയത്. കേസില്‍ അറസ്റ്റിലായ പ്രതിെ ജീവപര്യന്തത്തിന് വിധിച്ചു.
എന്നാല്‍ മറ്റൊരു വിവാഹം കഴിച്ചു എന്നത് കൊണ്ട് മാത്രം പരാതിക്കാരിയുടെ അനുമതിയില്ലാതെയായിരുന്നു ശാരീരിക ബന്ധം എന്ന നിഗമനത്തില്‍ എത്താന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ശാരീരികബന്ധം ബലപ്രയോഗത്തിലൂടെ ആണെന്ന് പരാതിയില്‍ പറയുന്നില്ല. ശരിയായ വിവരങ്ങള്‍ മറച്ചുവച്ചാണ് യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനും കഴിഞ്ഞിട്ടില്ല.
സ്ത്രീധനമില്ലാതെ വിവാഹം നടത്തുന്നതിനെ പ്രതിയുടെ വീട്ടുകാര്‍ എതിര്‍ത്തു എന്നത് പ്രോസിക്യൂഷന്റെ വാദത്തില്‍ നിന്ന് വ്യക്തമാണ്. വിവാഹം കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പാലിക്കാന്‍ കഴിഞ്ഞില്ല. വിവാഹ ലംഘനമായി മാത്രമേ ഇതിനെ കാണാനാകൂ എന്നും അതിനാല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതിയെ കുറ്റവിമുക്തനാക്കുകയാണെന്നും കോടതി വ്യക്തമാക്കി.
വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡന പരാതികളില്‍ വാഗ്ദാനം തെറ്റായിരുന്നെന്നും വസ്തുതകള്‍ മറച്ചുവെച്ചു എന്നും പരാതിക്കാരിയുടെ മൊഴികള്‍ പ്രകാരം വ്യക്തമാകേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. വിവാഹത്തെക്കുറിച്ച് ഉറപ്പില്ലെങ്കില്‍ അത് സ്ത്രീയോട് വെളിപ്പെടുത്താന്‍ പുരുന്‍ ബാധ്യസ്ഥനാണെന്നും കോടതി ചൂണ്ടിക്കാട്ടി.
0 Comments