Join Our Whats App Group

‘മധുര പതിനേഴിന്റെ നിറവിൽ സാനിയ ബാബു, ജന്മദിനം ബീച്ചിൽ ആഘോഷിച്ച് താരം..’ – വീഡിയോ വൈറൽ Saniya Babu

 


ബാലതാരമായി സിനിമയിൽ അഭിനയിക്കുന്ന താരങ്ങൾക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു മുൻനിര നായികയേക്കാൾ സപ്പോർട്ടും പിന്തുണയുമാണ് ലഭിക്കുന്നത്. പലർക്കും സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ വലിയ ഫോളോവേഴ്സുമുണ്ട്. മമ്മൂട്ടിയുടെ മകളായി അഭിനയിച്ച് മലയാളി സിനിമ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് സാനിയ ബാബു. സീരിയൽ രംഗത്ത് നിന്നുമാണ് സാനിയ സിനിമയിലേക്ക് എത്തിയത്.


രമേശ് പിഷാരടി സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ ഗാനഗന്ധർവ്വൻ എന്ന സിനിമയിലാണ് സാനിയ അഭിനയിച്ചത്. ഇത് കൂടാതെ ജയറാമിന്റെ മകളായി നമോ എന്ന സംസ്‌കൃത സിനിമയിലും സാനിയ അഭിനയിച്ചിട്ടുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയ രംഗത്ത് എത്തിയ സാനിയയ്ക്ക് അഭിനയത്തോടൊപ്പം തന്നെ ഇഷ്ടമുള്ള ഒരു കാര്യം നൃത്തമാണ്.



തൃശൂർ സ്വദേശിനിയായ സാനിയ സാധാ കുടുംബത്തിൽ നിന്നുമാണ് അഭിനയ മേഖലയിലേക്ക് എത്തുന്നത്. സാനിയയുടെ ആദ്യ ചിത്രം നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന കൊച്ചുസിനിമയാണ്. കാണാക്കുയിൽ, ഒറ്റച്ചിലമ്പ്, ഇളയവൾ ഗായത്രി, സീത, നാമം ജപിക്കുന്ന വീട് തുടങ്ങിയ പരമ്പരകളിലും സാനിയ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് സാനിയ.



ഇപ്പോഴിതാ സാനിയ തന്റെ പതിനേഴാം ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ്. ബീച്ചിൽ പതിനേഴ് എന്ന അക്കം പിടിച്ചുകൊണ്ടുള്ള സാനിയയുടെ ഫോട്ടോഷൂട്ടും അതിന്റെ വീഡിയോയും കേക്ക് മുറിക്കുന്ന ചിത്രങ്ങളും എല്ലാം ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. ഇത് കൂടാതെ നിരവധി ആരാധകരാണ് സാനിയയ്ക്ക് ജന്മദിനം ആശംസിച്ച് കമന്റുകൾ ഇടുന്നത്. വിജിത്താണ് ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. ശ്രീക്കുട്ടനാണ് വീഡിയോ എടുത്തിരിക്കുന്നത്. സാറ സബിതയാണ് മേക്കപ്പ് ചെയ്തത്.




Post a Comment

0 Comments