കൊച്ചി:
യുവതിയുടെ ഫോണിലേക്ക് അശ്ലീല വീഡിയോകളും സന്ദേശങ്ങളും അയച്ചെന്ന പരാതിയില്‍ ഹിന്ദു ആത്മീയ ഗുരു എന്ന് അവകാശപ്പെടുന്ന
സ്വാമി ദത്താത്രേയ സായ് സ്വരൂപാനന്ദിന് എതിരെ പൊലീസ് കേസെടുത്തു.തോപ്പുംപടി സ്വദേശിനിയായ 36കാരിയുടെ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
മാര്‍ച്ച് 10നാണ് തോപ്പുംപടി പൊലീസ് യുവതിയുടെ പരാതിയിന്മേല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ജനുവരി 29നും മാര്‍ച്ച് എട്ടിനും ഇടയില്‍ തന്റെ ഫോണിലേക്ക് നിരവധി അശ്ലീല സന്ദേശങ്ങള്‍ സ്വരൂപാനന്ദ അയച്ചതായാണ് യുവതിയുടെ പരാതി. ഇത് ചോദ്യം ചെയ്ത തന്റെ ഭര്‍ത്താവിനെ ഇയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി സ്വരൂപാനന്ദ കോടതിയെ സമീപിച്ചതായാണ് വിവരം.
അഖില ഭാരതിയ ഹിന്ദു മഹാസഭയുടെ സംസ്ഥാന പ്രസിഡന്റാണ് താനെന്നും ഇയാള്‍ അവകാശപ്പെടുന്നു. എന്നാല്‍ സ്വരൂപാനന്ദയ്ക്ക് ഈ സംഘടനയുമായി ബന്ധമില്ലെന്ന് അഖില ഭാരതിയ ഹിന്ദു മഹാസഭ പ്രതികരിച്ചു. സ്വരൂപാനന്ദയ്ക്ക് എതിരെ നേരത്തേയും നിരവധി പരാതികള്‍ ലഭിച്ചിരുന്നതായി അഖില ഭാരതിയ ഹിന്ദു മഹാസഭ പ്രതികരിച്ചു. ഒരു മാസം മുന്‍പ് ഇയാളെ സംഘടനയില്‍ നിന്ന് പുറത്താക്കിയതായാണ് ഇവരുടെ വാദം.
മുസ്ലീം പള്ളികളില്‍ മുസ്ലീം സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണം എന്ന ഹര്‍ജിയുമായി കോടതിയെ സമീപിച്ചിരുന്ന ആളാണ് സ്വരൂപാനന്ദ. മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയിലെ ഇയാളുടെ പൊതുതാത്പര്യ ഹര്‍ജി. എന്നാല്‍ പബ്ലിസിറ്റി ലഭിക്കാന്‍ വേണ്ടിയുള്ളതാണ് ഹര്‍ജിക്കാരന്റെ ശ്രമം എന്ന് പറഞ്ഞ് കോടതി ഇത് തള്ളി.
0 Comments