Join Our Whats App Group

കായിക കുതിപ്പിന് ഊർജമേകും: പാപ്പിനിശ്ശേരിയിൽ 4.89 കോടിയുടെ ഇൻഡോർ സ്റ്റേഡിയം


പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി പഞ്ചായത്തിൽ 4.89 കോടിയുടെ ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നതിന് ഭരണാനുമതിയതോടെ കായികപ്രേമികളിൽ ആവേശമുയർന്നു. പൊതുസംവിധാനത്തിന്റെ കീഴിൽ പാപ്പിനിശ്ശേരിയിൽ ഇൻഡോർ സ്റ്റേഡിയം വരുന്നതോടെ ഇൻഡോർ ഗെയിമുകൾക്ക് നിരവധി സാധ്യതകളുണ്ടാകുമെന്നാണ് പ്രതീക്ഷ.

പാപ്പിനിശ്ശേരിയിൽ ഉന്നതനിലവാരമുള്ള ഇൻഡോർ സ്റ്റേഡിയം നിർമിക്കാനുള്ള പദ്ധതിക്കാണ് സർക്കാരിന്റെ അനുമതി. അടങ്കൽ, ടെൻഡർ നടപടികൾ എന്നിവ പൂർത്തിയാക്കി നിർമാണപ്രവൃത്തി ഉടൻ തുടങ്ങും. കഴിഞ്ഞ ഇടതുമുന്നണി സർക്കാരിന്റെ കാലത്ത് കായികമന്ത്രിയായിരുന്ന ഇ.പി. ജയരാജനാണ് പദ്ധതി പ്രഖ്യാപിച്ചത്. പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫീസിനടുത്ത് ഒരേക്കറോളം സ്ഥലത്താണ് സ്റ്റേഡിയം നിർമിക്കുക. കായികവകുപ്പ് എൻജീനിയറിങ് വിഭാഗം മണ്ണുപരിശോധനയുൾപ്പെടെ പ്രാഥമിക നടപടികൾ പൂർത്തിയാക്കി. കായികവകുപ്പിന് കീഴിലുള്ള സ്പോട്സ് കേരള ഫൗണ്ടേഷനാണ് നിർമാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക.

ഇൻഡോർ സ്റ്റേഡിയത്തിനൊപ്പം കായിക ഉപകരണങ്ങളും ഫിറ്റ്നസ് ഉപകരണങ്ങളും ഇവിടെ സജ്ജമാക്കും. 2023-ൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കെ.വി.സുമേഷ് എം.എൽ.എ.യും ജില്ലാ സ്പോട്സ് കൗൺസിൽ അംഗങ്ങളും പാപ്പിനിശ്ശേരി പഞ്ചായത്ത് ഭരണസമിതിയംഗങ്ങളും ബുധനാഴ്ച ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്ന നിർദിഷ്ട സ്ഥലം സന്ദർശിച്ചു.

Post a Comment

0 Comments