Join Our Whats App Group

സുമേഷിനു മായയുമായി അന്ന് ചുരുങ്ങിയ സമയമേ കിട്ടിയുള്ളൂ…




 രചന: വിജയ് സത്യ

സുമേഷ് ഒരു നാട്ടുമ്പുറത്തുകാരനാണ്.. സുന്ദരനും സുമുഖനും കൂടിയാണ്…! “സ്നേഹം നിറഞ്ഞ ” വനാണവൻ… ഒരുപാട് സ്നേഹം അവനിൽ ഉണ്ട്.. ഇടതടവില്ലാതെ ആ സ്നേഹം അവനിൽ വന്നു നിറഞ്ഞു കൊണ്ടിരിക്കുന്നതു കൊണ്ട് .അതവൻ പലർക്കും കൊടുക്കും.. അങ്ങനെ പലയിടങ്ങളിൽ നിന്നായി പതിനഞ്ചോളം പെമ്പിള്ളേരെ അവൻ സ്നേഹിച്ചു ഉള്ളിൽ കവിഞ്ഞൊഴുകുന്ന സ്നേഹം നൽകി പാട്ടിലാക്കി വഞ്ചിച്ചു കളഞ്ഞു അവരുടെ വിലപ്പെട്ടതെല്ലാം എടുത്തു, പെൺകുട്ടിയുടെ വിലപ്പെട്ടത് വാങ്ങിക്കാൻ വരുന്നവരുണ്ട്.. അവന്റെ സുഹൃത്തുക്കൾ എന്നാണ് വെപ്പ്.. കസ്റ്റമർ എന്ന് പറയുന്നതാവും നല്ലത്.. ഒരു പത്തോളം വൻകിട പണക്കാരുടെ മക്കൾ ഉപഭോക്താവായിട്ടുണ്ട്… 


അവരെല്ലാം ഓരോ തവണയായി ഇവന്റെ കൂടെ ഒളിച്ചോടി കൂടെ കൊണ്ടു വരുന്ന പെൺകുട്ടിയെ ഇവന്റെ ഉത്തമ സുഹൃത്താണെന്ന് വരുത്തിത്തീർത്ത് അന്നു രാത്രി വേണ്ടുന്ന സഹായങ്ങൾ ഒക്കെ ചെയ്തു കൊടുക്കുന്നത് പോലെ നിന്ന് രാത്രിയിൽ തയ്യാറാക്കുന്ന നാടകത്തിലെ വില്ലന്മാർ ആവുകയാണ് പതിവ്.. കാര്യം കഴിഞ്ഞു നല്ലൊരു എമൗണ്ട് അവർ സുമേഷിനു കാഴ്ച്ച വെക്കാറുണ്ട്.. സുമേഷ് ജീവിക്കുന്നത് തന്നെ ആ വരുമാനംകൊണ്ടുതന്നെ. അതുകൊണ്ടുതന്നെ..ആദ്യ രാത്രിയിൽ തന്നെ അപകടത്തിൽ പെടുന്ന പെൺകുട്ടികൾ രാവിലെ എങ്ങനെയെങ്കിലും വീട്ടിലേക്ക് തിരിച്ചു ചെല്ലാനുള്ള വഴി നോക്കും… അത് തന്നെയാണ് സുമേഷ് പ്രതീക്ഷിക്കുന്നത്.. താൻ ഒരു തേപ്പുകാരൻനാണെന്നോ..മോശമാണെന്നോ അവൾ കരുതിക്കോട്ടെ.. കാര്യങ്ങൾ അത്രാടം എത്തിയാൽ തന്നെ അവന്റെ മിഷൻ വിജയിച്ചു… ഇരുട്ടത്ത് ഏറ്റ അടി അല്ലേ.. ഒന്നും മനസ്സിലാകാതെ പതിനേഴു പതിനെട്ടു പ്രായവും.. അത് പറയാൻ മറന്നു.. സുമേഷിനെ ഇരകൾ പൊതുവേ ഈ പ്രായക്കാരാണ്.. അതുകൊണ്ടുതന്നെ ഒന്നിനും വ്യക്തമായ തീരുമാനങ്ങൾ ഒന്നും എടുക്കാൻ ഉള്ള ശക്തി ഉണ്ടാവില്ല.. പക്ഷേ ഉണ്ടാവും ഇതുവരെ സ്നേഹിച്ച മാതാപിതാക്കളെ വിട്ട് ഒളിച്ചോടാൻ ഉള്ള ശക്തിമാത്രം… ഒന്ന് കഴിഞ്ഞ് ബ്രേക്ക് അപ്പ് ആകുമ്പോൾ തുടർന്ന് അടുത്ത ഇരയ്ക്കായി വല എറിയും. തിരിച്ചു പോയവർക്ക് പരാതിയില്ല..ഇതുവരെ ആരെയും കൊന്നിട്ടില്ല.. ചിലപ്പോൾ കൊല്ലാൻ അവന് തോന്നാറുണ്ട്.. അപകടം മണക്കുന്ന പെൺകുട്ടികൾ അതായത് സ്വന്തം ഇഷ്ടപ്രകാരം അച്ഛനുമമ്മയെയും അവഗണിച്ചു ഒളിച്ചോടി വന്നർക്ക് തിരികെ തങ്ങളുടെ സ്വർഗത്തുല്യ ജീവിതം തിരിച്ചു പിടിക്കാനുള്ള വ്യഗ്രതയിൽ രക്ഷിതാക്കളുടെ കൂടെ മടങ്ങി പോകുന്നതുകൊണ്ട് അവനു തുടർന്ന് വലിയ പ്രശ്നം ഉണ്ടാക്കാറില്ല എന്നതുകൊണ്ടുതന്നെ വീണ്ടും വീണ്ടും അതുതന്നെ ചെയ്യാൻ അവനെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.. 


തങ്ങൾ തന്നെത്താൻ ഇഷ്ടത്തിന് ഇറങ്ങിപ്പോയത് കൊണ്ടു പറ്റിയ പറ്റൂ ഇനിയും കുത്തി നാറ്റിക്കാൻ അവർ തയ്യാർ അല്ലാത്തതുകൊണ്ട് എന്നും അവൻ രക്ഷപ്പെട്ടു പോവുകയാണ് പതിവ്.. ഇപ്പോൾ ഒരു കുട്ടി പെണ്ണ് കുടുങ്ങിയിട്ടുണ്ട്… മായാ എന്നാണ് അവളുടെ പേര്.. അവളെ നിരന്തരം വിളിച്ച് മയക്കി അവന്റെ പാതയിൽ കൊണ്ടുവരികയാണ് അവന്റെ ലക്ഷ്യം…. . രാവിലെ തന്നെ തുടങ്ങും.. നേരം വെളുക്കുവോളം പിന്നെ ഫോണിൽ തന്നെ.. അങ്ങനെ വീഴുന്ന പെൺപിള്ളേരെ കൊണ്ടു ഐസ്ക്രീം പാർലർ പാർക്ക് ബീച്ച് അമ്യൂസ്മെന്റ് പാർക്ക് ഫോർട്ട് കൾ തുടങ്ങിയ ഉല്ലാസ് കേന്ദ്രങ്ങളിൽപ്പോയി അവളെ എടി സ്വർഗ്ഗതുല്യമായ ജീവിതത്തിലേക്ക് അവൻ നയിക്കും.. 


തുടർന്ന് ഇങ്ങനെ തന്നെ ആയിരിക്കും എന്ന് കരുതി എല്ലാ പെൺകുട്ടികളും അവനെ കൂടുതൽ കൂടുതൽ ഇഷ്ടപ്പെടുക ആയിരുന്നു ഉണ്ടായത്.. കാണാൻ സുന്ദരനും ഇഷ്ടംപോലെ പണവും അതാണ് അവന്റെ പ്ലസ് പോയിന്റ്.. വലിയ പണക്കാരന്റെ മകനാണെന്ന് എല്ലാവരോടും പറയുകയും ഒടുവിൽ അവൻ തന്നെത്താൻ അങ്ങനെ എന്ന വിശ്വസിക്കുകയും ചെയ്തു.. അങ്ങനെ അന്ന് മായ വിളിക്കാൻ വേണ്ടി അവനല്ല അന്തരീക്ഷം നോക്കി നടന്നു.. ഇവൾ തന്റെ പതിനാറാമത്തെ പെണ്ണാണ്.. അവൻ ചിന്തിച്ചു…! അനായാസം അവൻ പെൺപിള്ളേരെ വളക്കുന്നത് എങ്ങനെ എന്ന് നമുക്ക് നോക്കാം. അവന്റെ വീടിനടുത്തുള്ള ആ തോടിന്കരയിൽ അവൻ ചെന്നിരുന്നു. 


മായ പ്ലസ് ടു ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയിട്ട് ഉണ്ടാകുമെന്ന് അവനറിയാം… “മായാ നീ എന്തെടുക്കുകയാണ്?” “ഞാൻ ഡോർ തുറക്കാൻ ചാവി തപ്പുകയാണ്..” “വേഗം തുറക്കൂ” “ചാവി കിട്ടി തുറന്നു.. അകത്തു കയറി..” “അച്ഛൻ ഓഫീസിൽ വിട്ടു വരുമ്പോൾ കുറെ വൈകുമോ?” “എനിക്ക് അച്ഛൻ ഇല്ല… അമ്മ മാത്രമാണ്.. അച്ഛൻ അമ്മയെ ഡൈവോഴ്സ് ചെയ്തുപോയി..” എങ്കിൽ എളുപ്പമായി അവൻ മനസ്സിലോർത്തു.. “ഓ കഷ്ടം ആയിപ്പോയി” അവൻ സഹതപിച്ചു “സുമേശിന്റെ പപ്പാ എന്തെടുക്കുകയാണ്.?” ഏതെങ്കിലും കള്ളുഷാപ്പ് കോലായിൽ കിടന്നുറങ്ങാം.. അവൻ ഓർത്തു.. “പപ്പാ അങ്ങ് കാനഡയിലാണ്… അടുത്തമാസം ലീവിന് വരും..” ആണോ? മമ്മി യോ? കണാരൻ മുതലാളിയുടെ അടുക്കളയിൽ അരിയാട്ടുകയായിരിക്കും.. 


അവൻ ഓർത്തു. എങ്കിലും.. ഒരു വിമൻസ് സെമിനാറിൽ പങ്കെടുക്കാൻ പോയിരിക്കുകയാണ്.. ആണോ പിന്നല്ലാതെ മമ്മി ഒരു സൊസൈറ്റിലേഡി ആണ്.. “എന്നൊയൊക്കെ ഇഷ്ടപ്പെടുമോ എന്തോ?” മായ വേവലാതിയോടെ ചോദിച്ചു “പേടിക്കേണ്ട എന്റെഅമ്മയ്ക്ക് പാവപ്പെട്ട വീട്ടിലെ പെൺകുട്ടികളെ വളരെ ഇഷ്ടമാണ്..” “ആണോ..?” ഒരു തവള കരയുന്ന ഒച്ച കേട്ടപ്പോൾ അവൾ ചോദിച്ചു.. “അതൊരു തവളയുടെ കരച്ചിൽ അല്ലേ? തോട്ടിൽ നിന്നും ഒരു പോക്കാച്ചി തവള കരഞ്ഞപ്പോൾ സുമേഷ് ഞെട്ടി.. “അതെയതെ..ഞാൻ പറഞ്ഞില്ലേ ഞാൻ ഞങ്ങളുടെ വീട്ടിലെ സിമ്മിംഗ് പൂളിനടുത്താണ് ഇരിക്കുന്നതെന്നു….”


“ഭാഗ്യവാൻ എന്നും നീതി കുളിക്കാം അല്ലേ? ” ഓ പിന്നെ…കർക്കിട മാസം കഴിഞ്ഞ വറ്റുന്ന തോടാണ് മായ സുമേഷിനെ തന്റെ സ്കൂൾ എവിടെയാണെന്ന് പറഞ്ഞു കൊടുത്തു അവനെ അങ്ങോട്ട് ക്ഷണിച്ചിരിക്കുകയാണ്.. അവളുടെ സ്കൂൾ വിട്ടു. വീട് പിടിക്കാനുള്ള വ്യഗ്രതയിൽ കുട്ടികൾ ഇളകി വരുന്നത് കണ്ടപ്പോൾ ആ കൂട്ടത്തിൽ അവൻ മായയെ തിരഞ്ഞു.. രക്ഷിതാക്കൾ വാത്സല്യവും സ്നേഹവും നൽകി വളർത്തുന്ന അവരുടെ രാജകുമാരിമാരെ അവൻ തന്റെ കഴുകൻ കണ്ണിനാൽ നോക്കി വെള്ളമിറക്കി… “ഇതിലൂടെയാണോ മായ വന്നത്…?” ഞാൻ നേരത്തെ ഇറങ്ങി..” അവൻ പ്രതീക്ഷിക്കാതെ ഭാഗത്തുനിന്നും മായ അവന്റെ മുന്നിലേക്ക് കടന്നു വന്നു.. പല കുട്ടികളും പല വാഹനത്തിലും അവരെ പിക് ചെയ്യാൻ വന്ന ബന്ധുക്കളുടെ കൂടെ പോകുന്നു… ദൂരെ ഉള്ളവർ അവരുടെ സ്കൂൾ ബസ്സുകളിൽ സഞ്ചരിക്കാൻ നിൽക്കുന്നു.. 


ലൈൻ ബസിനു പോകാനുള്ളവരും ഉണ്ട്.. മായ തന്റെ കൂട്ടുകാരുടെ കണ്ണിൽപ്പെടാതെ അവന്റെ ബൈക്കിൽ കയറി.. ദൂരെ ഒരു പാർലറിൽ പോയി മധുരം പങ്കിട്ടു.. സുമേഷിനു മായയുമായി അന്ന് ചുരുങ്ങിയ സമയമേ കിട്ടിയുള്ളൂ.. “ബസ് വീടിനടുത്ത് എത്തുന്ന സമയം കൊണ്ട് എനിക്ക് വീട്ടിൽ എത്തണം..ഇനി ലീവ് ഉള്ള ഒരു ദിവസം നമുക്ക് കറങ്ങാം” എന്നും പറഞ്ഞു മായ ഒരു ഓട്ടോ പിടിച്ച് വീട്ടിലേക്ക് പോയി… ദിവസവും മായയെ വിളിച്ചുകൊണ്ടിരുന്നു.. മായ്ക്കും അത് ഇഷ്ടമായിരുന്നു.. ഒരു മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട ബന്ധമാണ്. ഇന്നത് ഗാഡ്ഢബന്ധമായി മാറി… മായ വളരെ പെട്ടെന്ന് വളഞ്ഞു.. മായ അവൻ വിചാരിച്ചതുപോലത്തെ പെണ്ണേ…അവൾ ഒത്തിരി ഇളക്കക്കാരിയാണ്.. തന്നെ കടത്തിവെട്ടും.. അതാണ് കൂടുതൽ പരിചയപ്പെട്ടപ്പോൾ തോന്നിയത്… “സുമേഷിനെ സെക്സ് ചാറ്റ് ഇഷ്ടമല്ലേ..?” “അല്ലെന്നോ വളരെ വളരെ ഇഷ്ടം…” “എന്നിട്ട് എന്താ എന്നോട് ചാറ്റാതെ…” “നിനക്ക് അതു ഇഷ്ടം ആണെന്ന് അറിയില്ലായിരുന്നു..” “സുമേഷിനെ എന്തൊക്കെ ഇഷ്ടം ഉണ്ടായിരുന്നു അതൊക്കെ പറ.. അതൊക്കെ ഞാനും ഇഷ്ടപ്പെടും..” “സത്യം എന്തും. ഇഷ്ടപ്പെടും” “സത്യം ആണ്.. സുമേഷ് എങ്ങനെയൊക്കെയാണ് അങ്ങനെയൊക്കെയാണ് ഞാനും.. 

അതു എന്തായാലും…” “ആണോ കൊച്ചുകള്ളി എനിക്കിഷ്ടപ്പെട്ടു തന്നെ..” എന്നിട്ടു നിയന്ത്രണംവിട്ട് പറഞ്ഞ് തുടങ്ങി… “അതേയ്..മുമ്പേ.. എന്റെ അടുത്ത് സ്നേഹം നടിച്ചു കുറെ പെണ്ണുങ്ങൾ വന്നിരുന്നു അവരോട് ഒക്കെ ഞാൻ പേഴ്സണൽ വിളിച്ച വീഡിയോ കോളുകൾ ചിലപ്പോൾ നേക്കഡ് ചിലപ്പോൾ അർധനഗ്നയായവ അതൊക്കെ ഞാൻ ഇന്റർനെറ്റിൽ ഇട്ടിട്ടുണ്ട്…! “ആണോ അങ്ങനെ തന്നെ വേണം.. എനിക്ക് അതൊക്കെ കാണിക്കടാ..” അവൾ കൊതിയോടെ ചോദിച്ചു… “കാണിക്കാമെന്നേ അടങ്ങിയിരിക്കു…” “പിന്നെ വേറൊരു കാര്യം ഉണ്ടു.. എടീ പ്രേമം മൂത്ത് അവരൊക്കെ ഒരു ദിവസം എന്റെ വീട്ടിൽ വരുമല്ലോ അന്ന് ഞാനും ഒരു കൂട്ടുകാരനും അവളെ ഉപയോഗിക്കും..” “ആണോ കേൾക്കുമ്പോൾ തന്നെ കൊതിയാവുന്നു..” അവൾക്ക് കാമാതുരയായി പറഞ്ഞു. സുമേഷിനു ഗ്രീൻ സിഗ്നൽ ആയി തോന്നി.. നിന്നെപ്പോലുള്ള പെണ്ണിനെയാടി എനിക്ക് വേണ്ടത്.. അവൻ മനസ്സിൽ ഉറപ്പിച്ചു…. തന്റെ എല്ലാ ഇഷ്ടങ്ങളും (വൃത്തികേടുകളും) ഉൾക്കൊള്ളുന്ന ഒരു പെണ്ണ്… “നിനക്കെത്ര കൂട്ടുകാരുണ്ട്..? ” “ശരിക്കും എണ്ണം പറഞ്ഞാൽ പത്ത് പേരുണ്ട്.. പക്ഷേ എല്ലാവരെയും ഒന്നിച്ച് വിളിക്കാറില്ല.. ഒരു പെണ്ണ് വന്നാൽ ഒരാൾ… അതല്ലേ പറ്റൂ…” “ശോ കഷ്ടം ആയിപ്പോയി..” “അതെന്താ ടി അങ്ങനെ.?” 

“എല്ലാരും ഉണ്ടാവുന്നതല്ലേ നല്ല ഒരു രസം…” “നിനക്ക് അങ്ങനെ ആണോ ഇഷ്ടം..?” “അത് പിന്നെ ഞാൻ എങ്ങനെയാ പറയുക..” മായ കൊതിയോടെ നാണം തൂകി.. “ഇഷ്ടമാണ്..അല്ലേ.. ചിലർക്ക് അങ്ങനെയാ ഗ്രൂപ്പ് സെക്സ് ഇഷ്ടമാണ്..എനിക്ക് കുഴപ്പമില്ല. നീ എപ്പോഴാ വരുന്നത് അന്ന് നമുക്ക് എല്ലാവരെയും വിളിക്കാം…കേട്ടോ..” “സത്യമാണോ…ഈശ്വരാ എനിക്ക് വയ്യ..” അവൾ വശ്യമായി പറഞ്ഞു.. ഇവൾ ആളു കൊള്ളാമല്ലോ.. അവൻ ഓർത്തു… “ഞങ്ങൾ ദേവദാസി കുടുംബത്തിൽ പെട്ടതാണ്.. മുത്തശ്ശിയും അമ്മയും ഒക്കെ അങ്ങനെയാണ്.. ” അവൾ ആദ്യ അവസരത്തിൽ പറഞ്ഞത് ഓർത്തു…



ചുമ്മാതല്ല എല്ലാവരെയും വേണം എന്ന് പറയുന്നത്… ഇവളെ വെച്ച് ഞാൻ കുറച്ച് കാശ് ഉണ്ടാകും.. അവനെ മനസ്സിൽ ലഡ്ഡു പൊട്ടി.. അങ്ങനെ മായ വീട്ടുകാരറിയാതെ സുമേഷിനെ കൂടെ ഒളിച്ചോടി… പണക്കാരൻ ആണെന്ന് വരുത്തി തീർക്കാൻ സുമേഷ് കൂട്ടുകാരന്റെ കുറേ ഉൾപ്രദേശത്തുള്ള ഒരു ഗസ്റ്റ് ഹൗസ് ആണ് തന്റെ വീട് ആണെന്നും പറഞ്ഞ് താമസിക്കാനായി തിരഞ്ഞെടുത്തത്. ഫോണിലൂടെ സംസാരിക്കുമ്പോൾ പൊങ്ങച്ചത്തിനായി ധരിപ്പിച്ച കാര്യങ്ങളൊക്കെ ആ വീട്ടിലുണ്ട്. മേൽപ്പറഞ്ഞ അവന്റെ കൂട്ടുകാരൊക്കെ അവനെ സഹായിക്കാൻ എന്നോണം അവിടെ വന്നെത്തി… സന്ധ്യയായപ്പോൾത്തന്നെ കൂട്ടുകാരോടൊപ്പം കൂടി സുമേഷ് മദ്യപിക്കുന്നത് മായ കണ്ടു.. സുമേഷ് മായയെ മ-ദ്യപിക്കാൻ ക്ഷണിച്ചു കൊണ്ട് അവളുടെ അടുത്ത് ചെന്നു.. കുടിച്ചു മദോന്മത്തനായ അവൻ അവളെ ആലിംഗനം ചെയ്യാൻ ശ്രമിച്ചു.. മായ ചാഞ്ഞു നിന്നു ചെവിയുടെ കുറ്റി നോക്കി ഒരെണ്ണം വച്ചു കൊടുത്തു.. ശബ്ദം കേട്ടു കൂട്ടുകാരൊക്കെ ഞെട്ടി..


 അടിയേറ്റ് സുമേഷ് വീണുപോയി… എടീ എന്നും പറഞ്ഞു അവൻ വീണ്ടും എഴുന്നേറ്റ് നിൽക്കാൻ ശ്രമിച്ചു.. അപ്പോഴേക്കും കുറെ പോലീസുകാർ എവിടെയെത്തി.. “അ-റസ്റ്റ് തേം ബ്ലഡി ബ-സ്റ്റാർഡ്സ്… ” മായ പോലീസുകാർക്ക് നേരെ നോക്കി ആജ്ഞാപിച്ചു… ആ പോലീസ് സംഘം സുമേഷ് അടക്കം എല്ലാവരെയും കസ്റ്റഡിയിലെടുത്തു.. പോലീസ് വാനിൽ കയറ്റി.. പിറ്റേന്ന് മീറ്റ് പ്രസ്സിൽ മായ ഐപിഎസ് സംസാരിക്കുന്നു.. നാലോളം പെൺകുട്ടികൾ ജില്ലാ പോലീസ് സൂപ്രണ്ടിന് ആസ്ഥാനത്ത് വന്നു പരാതി തന്നതിന് അടിസ്ഥാനത്തിൽ അന്വേഷിച്ചപ്പോഴാണ് സുമേഷും സംഘത്തിന്റെ യും കൊള്ളരുതായ്മകളെ കുറിച്ച് ഞങ്ങൾ അറിയുന്നത്… പ്രേമം നടിച്ച് പെൺകുട്ടികളെ വ ശീകരിച്ച് ഒളിച്ചോടിപിച്ച് അവരുടെ നിരാലംബ സഹചര്യം ശരിക്കും മുതലെടുക്കുന്ന ഒരു സംഘമാണ് ഇതൊന്ന് അറിഞ്ഞപ്പോൾ മുളയോടെ നുള്ളി എടുക്കണമെന്ന് ഞങ്ങൾക്കു തോന്നി.. അങ്ങനെയാണ് ഞങ്ങൾ ഈ സംഭവം റീ ക്രിയേറ്റ് ചെയ്യുന്നത്… അതേ സാഹചര്യം വീണ്ടും സൃഷ്ടിച്ചു എല്ലാ പ്രതികളെയും ഒത്തൊരുമിച്ച് കിട്ടാൻ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു.. 


ഒളിച്ചോടിയ ദിനത്തിൽ സുമേഷും സംഘവും പീ-ഡിപ്പിച്ച കുട്ടികളുടെ പരാതി ഞങ്ങൾക്ക് കിട്ടാൻ കാരണം ഈ നാലു കുട്ടികളുടെ ന ഗ്ന വീഡിയോകൾ ആ അവസരത്തിൽ അവർ പകർത്തിയിരുന്നു. ഇവരെ തേടിപ്പിടിച്ച് അത് വെച്ച് ഭീഷണിപ്പെടുത്തിയത്തി വീണ്ടും കാര്യം നേടിയെടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം.. പെൺകുട്ടികൾ പരാതിപ്പെടാൻ കാണിച്ച ധൈര്യത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു.. പരാതി പെടാത്ത പതിനൊന്നോളം പെൺകുട്ടികൾ വേറെയുണ്ട്… ഒരു സ്ത്രീ എന്ന നിലയിലും കർമനിബദ്ധയായ ഒരു പോലീസ് ഉദ്യോഗസ്ഥ എന്ന നിലയിലും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ഏതൊരു വിധ അ തിക്രമത്തെയും നേരിടാൻ പ്രതിജ്ഞാബദ്ധമായതുകൊണ്ടാണ് മായ എന്ന പ്ലസ്ടു വിദ്യാർഥിനി ആയി മുഖ്യപ്രതിയായ സുമേഷ് അവന്റെ കൂടെ കൂടി ഈ സംഘത്തെ കുടുക്കിയത്… 

പണമെറിഞ്ഞ് നൽകുന്നത് കൊണ്ടാണ് താൻ ചെയ്യുന്നത് വലിയ കുറ്റമാണെന്ന് അറിഞ്ഞുകൊണ്ടും വീണ്ടും വീണ്ടും സുമേഷ് അത് ചെയ്യുന്നത്.. കുറ്റകൃത്യ പ്രേരണ കുറ്റകൃത്യം ചെയ്യുന്നതുപോലെ തന്നെ തുല്യ പ്രാധാന്യമുണ്ട്.. അതുകൊണ്ടുതന്നെ കു റ്റകൃത്യത്തിൽ ശിക്ഷ കിട്ടുമ്പോൾ സുമേഷിനു കിട്ടുന്ന അതേ ശി ക്ഷ കൂട്ടു പ്രതികൾക്കും വാങ്ങിച്ചു കൊടുക്കണമെന്ന് ഞങ്ങൾക്ക് നിർബന്ധം ഉള്ളതുകൊണ്ടാണ് ഒരാളെയും ഒഴിവാക്കാതെ പിടികൂടാനായത്..” എസ്പി മായ പറഞ്ഞുനിർത്തി.. പഴുതടച്ച തെളിവുകൾ നൽകി കോടതിയിൽ എല്ലാവരെയും ഒരേ ശിക്ഷ വാങ്ങിപ്പിച്ചു ജയിലിലടക്കാൻ മായ ഐപിഎസ് സീനായി..


Post a Comment

0 Comments