Join Our Whats App Group

‘ഹോളിവുഡ് നടിയുടെ ഗെറ്റപ്പിൽ മഡോണ, ടൈറ്റാനിക്കിലെ റോസാണോ എന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ | Madonna Sebastian

 



പ്രേമം എന്ന ബ്ലോക്ക് ബസ്റ്റർ സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടിയും ഗായികയുമായ മഡോണ സെബാസ്റ്റിയൻ. പ്രേമത്തിലെ സെലിൻ എന്ന കഥാപാത്രം മഡോണയുടെ ജീവിതം തന്നെ മാറ്റിമറിച്ചു എന്ന് വേണം പറയേണ്ടത്. ആദ്യ സിനിമയ്ക്ക് ശേഷം മറ്റു ഭാഷകളിൽ നിന്ന് അവസരങ്ങൾ മഡോണയെ തേടിയെത്തി. പ്രേമത്തിന് തമിഴ് നാട്ടിലും ആന്ധ്രായിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.


ആദ്യ സിനിമയ്ക്ക് ശേഷം മഡോണ അഭിനയിക്കുന്നത് വിജയ് സേതുപതിയുടെ നായികയായി തമിഴിലാണ്. പിന്നീട് വീണ്ടും മലയാളത്തിൽ ദിലീപിന്റെ നായികയായി കിംഗ് ലയർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ അഭിനയിക്കുകയും പ്രേമത്തിന്റെ തന്നെ തെലുങ്ക് പതിപ്പിലും അഭിനയിക്കാൻ അവസരം ലഭിക്കുകയും ചെയ്തിരുന്നു. വിജയ് സേതുപതിയുടെ നായികയായി മൂന്ന് പടത്തിൽ ഇതുവരെ അഭിനയിച്ചു.


സമൂഹ മാധ്യമങ്ങളിൽ ഇടയ്ക്ക് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളുടെ പേരിൽ ഒരുപാട് ട്രോളുകൾ വാരിക്കൂട്ടിയ ഒരാളുകൂടിയാണ് മഡോണ. പക്ഷേ ആ ട്രോളുകൾക്ക് താരം നന്ദി പറയുകയും അതുകൊണ്ട് പലരും തന്നെ ഓർത്തെന്നും കൂടുതൽ സിനിമകളിൽ നിന്ന് അവസരം ലഭിക്കുകയും ചെയ്തതെന്ന് മറുപടി പറഞ്ഞു. അഭിനയിക്കുന്നതിന് മുമ്പ് തന്നെ ഗായികയെന്ന രീതിയിൽ മഡോണ അറിയപ്പെട്ടിരുന്നു.


മ്യൂസിക് മോജോ എന്ന പ്രോഗ്രാമിൽ പാടുന്നത് ടി.വിയിൽ കാണുമ്പോൾ മഡോണയെ ശ്രദ്ധിക്കുകയും അതുവഴിയാണ് പ്രേമത്തിലേക്ക് അഭിനയിക്കാൻ അൽഫോൺസ് പുത്രൻ ക്ഷണിക്കുകയും ചെയ്തത്. മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് വൈറലാവുന്നത്. ഒരു ഹോളിവുഡ് നടിയുടെ ഗെറ്റപ്പിൽ ഉള്ള താരത്തിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് മനേകയാണ്. സ്മിജി കെ.ടിയുടെ സ്റ്റൈലിങ്ങിൽ ഉണ്ണി പി.എസാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.

Post a Comment

0 Comments