സംസ്ഥാനത്തിലെ എല്ലാ വൈദ്യുത ഉപഭോക്താക്കൾക്കും വിതരണ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഉപകരണങ്ങൾ പരിഷ്കരിച്ച് നൽകുന്നതിനുള്ള സർക്കാരിന്റെ പദ്ധതിയിലേക്ക് കേരളത്തെയും ഉൾപ്പെടുത്താൻ ആവശ്യപ്പെട്ട് തയ്യാറാക്കിയ റിപ്പോർട്ടിന് RDSS ന്റെ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്ര ഊർജ്ജ വിഭാഗത്തിൽ നിന്നും ലഭിച്ചു കഴിഞ്ഞു . സ്മാർട്ട് മീറ്റർ ഉൾപ്പെടുന്ന വ്യത്യസ്ത ഉപകരണങ്ങളാണ് ഈയൊരു വിഭാഗത്തിൽ ഉണ്ടാവുക. വിതരണ മേഖലയുമായി ബന്ധപ്പെട്ട ഒരു വിശദമായ രേഖയാണ് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് സമർപ്പിച്ചിരുന്നത്.
കേരള വൈദ്യുത ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന കെഎസ്ഇബി വഴിയാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യാറാക്കപ്പെട്ടത്. ഇത്തരത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിന് സംസ്ഥാന ചീഫ് സെക്രട്ടറിയുടെ പക്കൽ നിന്നും അംഗീകാരം ലഭിച്ചതിനു ശേഷമാണ് കേന്ദ്ര ഊർജ മന്ത്രാലയത്തിലേക്ക് സമർപ്പിച്ചത്.സംസ്ഥാന സർക്കാരിന് കീഴിൽ നിന്നും സമർപ്പിക്കപ്പെട്ട മറ്റൊരു കർമ്മ പദ്ധതിക്ക് കൂടി കേന്ദ്ര സർക്കാരിൽ നിന്നും അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ കേരള ഊർജ്ജ വിഭാഗ സെക്രട്ടറി രാജേഷ് കുമാർ സിൻഹ IAS,കെഎസ്ഇബിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ IAS ഡോക്ടർ ബി അശോക് എന്നിവർ പങ്കെടുത്ത് മാർച്ച് പതിനഞ്ചാം തീയതി നടന്ന മീറ്റിംഗിൽ അംഗീകാരം ലഭിച്ചിരുന്നു.
ഇപ്പോൾ ലഭിച്ചിരിക്കുന്ന അനുമതികളുമായി ബന്ധപ്പെട്ട പണികൾ 2022-2023 കാലയളവിൽ തന്നെ നടപ്പിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതോടൊപ്പം തന്നെ കേന്ദ്രത്തിൽ നിന്നും ലഭിച്ച ധനസഹായ 2236 കോടി രൂപ ഉപയോഗപ്പെടുത്തി തൃശ്ശൂർ, കൊല്ലം, കണ്ണൂർ എന്നീ ജില്ലകളിലെ വിദൂര നിയന്ത്രണ വിതരണവുമായി ബന്ധപ്പെട്ട് കാര്യങ്ങൾക്കും വികസനങ്ങൾ കൊണ്ടുവ രുന്നതാണ്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ കെഎസ്ഇബിയിൽ മുൻകൂട്ടി പണം അടയ്ക്കുന്നവർക്ക് സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിനായി തുകയുടെ 15 ശതമാനവും, കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുന്ന ധനസഹായം ആയ 8175 കോടി ഉപയോഗപ്പെടുത്തി നടത്തുന്ന പദ്ധതിക്കുമാണ് ആരംഭം കുറിക്കുക.
ഇവയിൽ തന്നെ കൊച്ചിൻ പോർട്ട് ട്രസ്റ്റിന് കീഴിൽ പത്തു കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. കേന്ദ്ര സർക്കാറുമായി ബന്ധപ്പെട്ട വ്യത്യസ്ത സംസ്ഥാനങ്ങൾ നടപ്പിലാക്കുന്ന പുതിയ വിതരണ മേഖല പദ്ധതി നഗരങ്ങളിൽ മാത്രമല്ല ഗ്രാമപ്രദേശങ്ങളിലും നടപ്പിലാക്കപ്പെടുന്നതാണ്. കൂടാതെ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങൾ പരമാവധി കുറയ്ക്കുന്നതിനായി ഡിസ്കോമുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ സർക്കാരിൽ നിന്നും പ്രതീക്ഷിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ഉദ്ദേശിച്ച സമയത്തിനുള്ളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി ഈ ഒരു പദ്ധതി വഴി സാധ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത് . പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാബല്യം 2025 വരെയാണ് നിൽക്കുക.
0 Comments