Join Our Whats App Group

‘കടൽ തീരത്ത് കിടിലം ലുക്കിൽ നടി ഐശ്വര്യ മേനോൻ, അഴകിയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

 


ആരാധകരെ മയക്കുന്ന ഫോട്ടോഷൂട്ടുകളിലൂടെ സമൂഹ മാധ്യമങ്ങളിൽ സ്ഥിരം ഇടംപിടിക്കുന്ന ഒരാളാണ് നടി ഐശ്വര്യ മേനോൻ. മലയാളിയാണെങ്കിൽ കൂടിയും ഐശ്വര്യ ജനിച്ചതും വളർന്നതുമെല്ലാം തമിഴ് നാട്ടിലാണ്. തമിഴ് സിനിമയിലൂടെയാണ് ഐശ്വര്യ അഭിനയ രംഗത്തേക്ക് വരുന്നതും. സിനിമയിൽ അഭിനയിക്കുന്നതിന് കൂടുതൽ ആരാധകരെ ഐശ്വര്യ നേടിയത് ഫോട്ടോഷൂട്ടുകളിലൂടെ ആയിരിക്കും.

ഏത് വേഷത്തിലും ഗ്ലാമറസ്, ഹോട്ട് ലുക്കിലാണ് ഐശ്വര്യയെ കാണാൻ സാധിക്കുന്നത്. ‘കാതലിൽ സോദപ്പുവധു യെപ്പടി’ എന്ന തമിഴ് തമിഴിലാണ് ആദ്യമായി അഭിനയിക്കുന്നത്. മലയാളത്തിലും ഒരു സിനിമയിൽ ഐശ്വര്യ അഭിയനയിച്ചിട്ടുണ്ട്. സിനിമ വലിയ വിജയം നേടിയില്ലെങ്കിലും ഫഹദിന്റെ നായികയായിട്ടാണ് ആ ചിത്രത്തിൽ ഐശ്വര്യ അഭിനയിച്ചത്.



മൺസൂൺ മാങ്കോസ് ആയിരുന്നു ഐശ്വര്യയുടെ ഏക മലയാള ചിത്രം. ഫോട്ടോഷൂട്ടുകൾ ചെയ്യുന്നത് കൊണ്ട് തന്നെ കേരളത്തിലും ഐശ്വര്യയ്ക്ക് ആരാധകർ ഏറെയുണ്ട്. അതുകൊണ്ട് തന്നെ വീണ്ടും മലയാള സിനിമയിൽ അഭിനയിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ. 2020-ൽ പുറത്തിറങ്ങിയ നാൻ സിരിന്തലാണ് ഐശ്വര്യ അവസാന സിനിമ. ചില മ്യൂസിക് വീഡിയോസിലും ഐശ്വര്യ അതിന് ശേഷം അഭിനയിച്ചിട്ടുണ്ട്.



ഇപ്പോഴിതാ ഒരു ബീച്ചിൽ നിന്നുള്ള ഐശ്വര്യയുടെ പുതിയ ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കടൽ തീരത്ത് നിന്നുള്ള ചിത്രങ്ങളിൽ ഐശ്വര്യയെ കാണാൻ ക്യൂട്ട് ആയിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. ഐ.ആർ.എസ്.ടി ഫോട്ടോഗ്രാഫിയാണ് ഐശ്വര്യയെ ഈ ബീച്ച് ഫോട്ടോസ് എടുത്തിരിക്കുന്നത്.



Post a Comment

0 Comments