Join Our Whats App Group

എല്ലാ ദിവസത്തെയും പോലെയാണോ ഇന്ന്, ഇന്ന് നമ്മുടെ ആദ്യരാത്രിയാണ്..

 ആദ്യരാത്രി

(രചന: ദേവാംശി ദേവ)





“ആമി…ആമി…”


“ഞാൻ കുളിക്കുവാ കുട്ടേട്ട..”


“നീ വേഗം ഇങ്ങോട്ടൊന്ന് ഇറങ്ങിക്കേ..”

അവന്റെ വിളികേട്ട് വെപ്രാളപ്പെട്ട് അവൾ കുളികഴിഞ്ഞ് ഡ്രെസ്സും മാറി പുറത്തേക്ക് ഇറങ്ങി..


“എന്താ കുട്ടേട്ട..ബാത്റൂമിൽ പോണോ..”


അവൾ പറഞ്ഞതൊന്നും കേൾക്കാതെ അവളെ തന്നെ നോക്കി നിൽക്കുവായിരുന്നു അവൻ..

അപ്പോഴാണ് അവൾ അവനെയും ശ്രെദ്ധിച്ചത്..


വെള്ള ജുബ്ബയും വെള്ള മുണ്ടും ഉടുത്ത് ഒരു കഥാപ്രസംഗക്കാരനെ പോലെ..


“എന്ത് വേഷമാ കുട്ടേട്ട ഇത്..”


“എനിക്കും അത് തന്നെയാ ചോദിക്കാനുള്ളത്..എന്ത് വേഷമാടി ഇത്..”


‘ഇതിനെന്താ കുഴപ്പം..സ്കർട്ടും ടോപ്പും ഞാൻ സ്ഥിരമായി ഉപയോഗിക്കുന്നതല്ലേ..”


“എല്ലാ ദിവസത്തെയും പോലെയാണോ ഇന്ന്..ഇന്ന് നമ്മുടെ ആദ്യരാത്രിയാണ്..

പതിനഞ്ച് വർഷം…. എന്റെ പതിനഞ്ച് വർഷത്തെ കാത്തിരിപ്പാണ്..


നീ ഇന്ന് സെറ്റുംമുണ്ടും ഉടുത്ത് മുല്ലപ്പൂവും ചൂടിയെ പറ്റു..”


“ദേ കുട്ടേട്ട..എന്റെ സ്വഭാവം മാറ്റിക്കരുത്..

രാവിലെ മുതൽ സാരി മാറി മാറിയുടുത്ത് ഞാനൊരു വഴിയായി നിക്കുവാ..ഇനിയെനിക്ക് വയ്യ..”


“അപ്പൊ എന്റെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും ഒരു വിലയുമില്ലേ ആമി.. പതിനഞ്ച് വർഷം.. പതിനഞ്ചു….”


“എന്റെ പൊന്ന് കുട്ടേട്ട ഒന്ന് നിർത്തുവോ..ഈ പതിനഞ്ചു വർഷത്തെ സ്വപ്നത്തിന്റെ കഥ ഞാൻ കേൾക്കാൻ തുടങ്ങിയിട്ട് ഇരുപത് വർഷമായി…

ഇപ്പോ ഞാൻ സെറ്റുംമുണ്ടും ഉടുക്കണം അത്രയല്ലേയുളളു..ഉടുക്കാം..”


“മിടുക്കി..”

കുട്ടൻ ആമിയുടെ അടുത്തേക്ക് നടന്നു..


“കുട്ടാ…”


പുറത്തുനിന്ന് അമ്മയാണ്..


“എന്താ അമ്മാ..”


“ദേ ചെറിയച്ഛനും ചെറിയമ്മയും പോകാൻ നിൽക്കുവാ..നീയൊന്ന് വന്നെ..”


“ഞാൻ പോയിട്ട് വേഗം വരാം..

അപ്പോഴേക്കും നീ സെറ്റുംമുണ്ടും ഉടുത്ത് മുല്ലപ്പൂവും ചൂടി നിൽക്കണം കേട്ടോ..”

അവളുടെ കവിളിലൊന്ന് തട്ടിയിട്ട് അവൻ പുറത്തേക്ക് നടന്നു..


അവൻ തിരിച്ചു വരുമ്പോൾ ആമി അവൻ പറഞ്ഞതുപോലെ സെറ്റുംമുണ്ടും ഉടുത്ത് മുല്ലപ്പൂവും ചൂടി വിവാഹത്തിന് കിട്ടിയ ഗിഫ്റ്റകളൊക്കെ നോക്കുവായിരുന്നു..


“ആഹാ..എന്റെ ആമികുട്ടി സുന്ദരിക്കുട്ടി ആയല്ലോ..”


“ദേ കുട്ടേട്ട നോക്കിയേ…ഇത് കുട്ടേട്ടന്റെ ഫ്രണ്ട്‌സ് ഇല്ലേ.. ദേവാംശി ചേച്ചിയും ഫ്രണ്ട്സും അയച്ചതാ..നല്ല വെയ്റ്റ്.”


“അവരെനിക്ക് കൂടെ പിറക്കാതെ പോയ പെങ്ങമ്മാരാ..ഞാനെന്ന് വെച്ചാൽ അവർക്ക് ജീവനാ…


കണ്ടോ നമുക്ക് കിട്ടിയതിൽ ഇത്രയും വെയ്റ്റുള്ള ഗിഫ്റ്റ് വേറെയുണ്ടോ..

ഇത് അവരുടെ സ്നേഹമാ..നീ ഗിഫ്റ്റ് തുറക്ക്..അതുകഴിഞ്ഞ് മതി ഫസ്റ്റ് നൈറ്റ്..


ആമി ഗിഫ്റ്റ് തുറന്ന് തുടങ്ങിയതും കുട്ടന്റെ ഫോൺ റിങ് ചെയ്തു..


“ഹലോ..


ഇപ്പൊ വരാം..”


“ഞാനിപ്പോ വരാം..നീ ഇത് തുറക്ക് കേട്ടോ..”


ആമിയോട് പറഞ്ഞ് കുട്ടൻ വേഗം വീടിന്റെ പുറക് വശത്തേക്ക് നടന്നു..

അവിടെ കുട്ടന്റെ ഫ്രണ്ട്‌സ് കുട്ടന്റെ കല്യാണം കുപ്പി പൊട്ടിച്ച് ആഘോഷിക്കുവാണ്..


“നിനക്കൊന്നും വീട്ടിൽ പോകാറായില്ലേ..”


“പോകാനോ.. നിന്റെ കല്യാണം ആഘോഷിക്കുവാ ഞങ്ങൾ.. ദേ കുപ്പി തീർന്നു.. രണ്ട് കുപ്പികൂടി വേണം..”


“ഇനിയും കുപ്പിയോ..”


“പതിനഞ്ച് വർഷം… നിന്റെ പതിനഞ്ച് വർഷത്തെ കാത്തിരിപ്പ്‌ അല്ലേടാ….അത് ഞങ്ങൾക്ക് ആഘോഷിക്കണ്ടേ..”


“ഓ..ശരി ശരി…. ഇന്നാ..പോയി വാങ്ങിക്കോ”

കുട്ടൻ പോക്കറ്റിൽ നിന്ന് കാശെടുത്ത് കൊടുത്തു..


“ഞങ്ങൾ പോകാനോ…. ഞങ്ങള് പോയാൽ എന്തായാലും പോലീസ് പൊക്കും..നീ തന്നെ ഇറക്കാൻ വരേണ്ടി വരും.. അതിലും നല്ലത് നീതന്നെ പോകുന്നത് അല്ലെ..”


“ഞാനോ..”


“നമ്മുടെ കൂട്ടത്തിൽ ഇപ്പൊ പച്ചക്ക് നീ മാത്രമേയുള്ളൂ…ഒന്ന് പോയിട്ട് വാടാ….”


“എന്റെ വിധി…”


മനസ്സിൽ പറഞ്ഞ് കുട്ടൻ ബൈക്കും എടുത്ത് പോയി.. തിരികെ വരുമ്പോൾ ഏകദേശം ഒരു മണിക്കൂറോളം ആയിരുന്നു..


ഓടി മുറിയിൽ എത്തുമ്പോൾ അവിടെ കണ്ട കാഴ്ചയിൽ കുട്ടന്റെ തലയിൽ നിന്നും പറന്ന കിളികൾ ദേശാടനത്തിന് പോയി…


തറയിൽ ബോധമില്ലാതെ കിടക്കുന്ന ആമി.. ചുറ്റും ചിതറി കിടക്കുന്ന ബിയർ ബോട്ടിൽസ്..


“ആമി എന്താടി ഇത്..നിനക്കിത് എവിടുന്ന് കിട്ടി..”


കുട്ടൻ ആമിയെ പിടിച്ചുയർത്തി..


“കുട്ടേട്ട..കുട്ടേട്ടന്റെ പിറക്കാതെ പോയ പെങ്ങമ്മാരുണ്ടല്ലോ. അവര് മുത്താ മുത്ത്…അവരുടെ കനമുള്ള ഗിഫ്റ്റ്‌ബോക്സിൽ ആറ് ബിയർ ഉണ്ടായിരുന്നു..


അവരുടെ സ്നേഹം ഓർത്ത് കണ്ണു നിറഞ്ഞപ്പോ നാലെണ്ണം ഞാൻ കഴിച്ചു..രണ്ടെണ്ണം കുട്ടേട്ടൻ എടുത്തോ…പക്ഷെ ബോധം പോകരുത്..എന്നെ പോലെ സ്റ്റഡിയായി നിൽക്കണം..”

കുഴഞ്ഞ നാവോടെ പറഞ്ഞിട്ട് ആമി അവന്റെ നെഞ്ചിലേക്ക് വീണു.


“എന്നാലും എന്റെ ദൈവമെ..

എന്റെ പതിനഞ്ച് വർഷത്തെ…..”

പറഞ്ഞു പൂർത്തിയാക്കും മുന്നേ ആമി അവന്റെ നെഞ്ചിൽ തന്നെ വാള് വെച്ചു..


“ബേ….”


“ഒന്ന് പതുക്കെ ശർദ്ധിക്കെടി…

ഇവിടെ ഫസ്റ്റ് നൈറ്റ് പോലും കഴിഞ്ഞില്ല.. അതിന് മുന്നേ വീട്ടുകാരെകൊണ്ട് പറയിപ്പിക്കാൻ..”


കുട്ടൻ അവളെ പിടിച്ച് ബാത്‌റൂമിൽ കൊണ്ടുപോയി ഫ്രഷാക്കി കട്ടിലിൽ കൊണ്ട് കിടത്തിയശേഷം റൂമൊക്കെ വൃത്തിയാക്കി അവനും ഫ്രഷായി വന്നു..


“ആമി.. മോളെ..എഴുന്നേൽക്ക്..

ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ് ആണ്..

ആമി..”


കുട്ടൻ എത്രയൊക്കെ വിളിച്ചിട്ടും ആമി എഴുന്നേറ്റില്ലേ..


അവള് സുഖമായി ഉറങ്ങി..


“എന്നാലും എന്റെ കൂടപിറക്കാത്ത കൂടപിറപ്പുകളെ…. നിന്റെ കല്യാണം ഞങ്ങൾ പൊളിക്കും എന്ന് നീയൊക്കെ പറഞ്ഞപ്പോൾ ഇതുപോലെ പൊളിച്ചെടുക്കും എന്ന് ഞാൻ കരുതിയില്ല…


എന്റെ പതിനഞ്ച് വർഷം

എന്നിലും ഗധികെട്ടവൻ വേറെ കാണില്ല..”

കൂർക്കം വലിച്ചുറങ്ങുന്ന ആമിയെ നോക്കി കുട്ടൻ ഗദ്ഗദത്തോടെ ഓർത്തു..


ഈ കഥയിലെ കഥാപാത്രങ്ങൾ ജീവിച്ചിരുന്ന ആരെങ്കിലുമായി തോന്നുണ്ടെങ്കിൽ അത് യാധിർച്ഛികമല്ല.. സത്യം മാത്രം….

Post a Comment

0 Comments