ലൈം.ഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഈ കഴിഞ്ഞ ആഴ്ചയാണ് കൊച്ചിയിലെ പ്രശസ്ത ടാറ്റൂ ആർട്ടിസ്റ്റായ സുജിത്ത് പി.എസിനെ പൊലീസ് അ.റസ്റ്റ് ചെയ്തത്. നിരവധി സിനിമ താരങ്ങൾക്ക് ഉൾപ്പടെ ടാറ്റൂ ചെയ്തുകൊടുത്തിട്ടുള്ള ഇയാൾക്ക് എതിരെ നിരവധി സ്ത്രീകളാണ് രംഗത്ത് വന്നത്. സുജിത്തിന്റെ ഈ പ്രവർത്തിയെ കുറിച്ച് ഞെട്ടലോടെയാണ് കേട്ടതെന്ന് പല നടിമാരും പറഞ്ഞിരുന്നു.
ഇപ്പോഴിതാ സിനിമ-സീരിയൽ താരമായ നടി സാധിക വേണുഗോപാൽ സംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ്. സാധിക തന്റെ ശരീരത്തിൽ ഒന്നിലധികം ടാറ്റൂ ചെയ്തിട്ടുള്ള വ്യക്തിയാണ്. അതുകൊണ്ട് ഈ വിഷയത്തെ കുറിച്ച് പ്രതികരിക്കാൻ ഏറ്റവും യോജിച്ച വ്യക്തി കൂടിയാണ് സാധിക. സ്വകാര്യ ഭാഗത്ത് ടാറ്റൂ ചെയ്യുന്നതിൽ തെറ്റില്ലെന്നും പക്ഷേ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്നും സാധിക പറയുന്നു.
“ടാറ്റൂ ചെയ്യുന്നതിനെ കുറിച്ച് ആളുകൾക്ക് കൂടുതൽ അവബോധം ആവശ്യം ആണെന്ന് ഞാൻ കരുതുന്നു. മൂന്ന് കാര്യങ്ങളെ കുറിച്ച് വളരെ വ്യക്തമായി അറിയുക.. ഒന്ന്, എന്താണ് നിങ്ങളുടെ ഡിസൈൻ? രണ്ട്, നിങ്ങളുടെ ശരീരത്തിൽ അത് എവിടെയാണ് ചെയ്യേണ്ടത്? മൂന്ന്, ആരാണ് ഇത് ചെയ്യുന്നത്? ആദ്യം തന്നെ ടാറ്റൂ നിങ്ങൾക്ക് ചേരുന്നതാണെന്ന് ഉറപ്പ് വരുത്തുക.. നിങ്ങളുടെ ശരീരം ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നും അറിഞ്ഞിരിക്കുക.
എല്ലാത്തിലും ഉപരി ടാറ്റൂ ആർട്ടിസ്റ്റിനെ കുറിച്ച് നല്ല പോലെ അറിഞ്ഞിരിക്കണം. ടാറ്റൂ ചെയ്യുന്നതിന് മുമ്പ് തന്നെ സ്റ്റുഡിയോ സന്ദർശിക്കണം. അതിലൂടെ ആ സ്ഥലത്തിന്റെ ഗുണനിലവാരവും ചെയ്യുന്ന ആളെ കുറിച്ചും അറിയാൻ പറ്റും. ഒരു സ്വകാര്യ ഭാഗത്ത് ടാറ്റൂ കുത്തുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാൻ അവിടേക്ക് നിങ്ങളെ അറിയാവുന്ന ഒരാളെ കൂടി ഒപ്പം കൂട്ടുക..”, സാധിക പറഞ്ഞു.
0 Comments