Join Our Whats App Group

ആർത്തവം നേരത്തേയാക്കാനും, വൈകിക്കാനും സ്ത്രീകൾ സ്വീകരിക്കുന്ന ചില മാർഗ്ഗങ്ങൾ ഇവയൊക്കെയാണ്‌

 


ആര്‍ത്തവമെന്നത് ഒരു പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുന്നതു മുതല്‍ പ്രായമാകുന്നതു വരെയുളള ശാരീരിക പ്രക്രിയയാണ്. ആരോഗ്യമുള്ള സ്ത്രീ ശരീരത്തിന്റെ സൂചന കൂടിയാണിത്. ആർത്തവ സമയത്ത് നിരവധി ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാകുന്ന സ്ത്രീകളുണ്ട്.


കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളിലാത്ത സ്ത്രീകളുടെ ആര്‍ത്തവചക്രം കൃത്യം 28 ദിവസം കൂടുന്ന സമയത്ത് ശരിയായി തന്നെ നടക്കുന്നു. ആര്‍ത്തവം മാറ്റിവയ്ക്കാനോ മുന്‍‌കൂട്ടി വരുത്താനോ കഴിയുന്ന നിരവധി മരുന്നുകളും അതുപോലെ തന്നെ നന്നായി പ്രവര്‍ത്തിക്കുന്ന ചില പ്രകൃതിദത്ത പരിഹാരങ്ങളുമുണ്ട്.


പപ്പായ

പപ്പായ ശരീരത്തിലെ താപം വര്‍ധിപ്പിക്കുന്നതിനോടൊപ്പം ഈസ്ട്രജന്‍ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. തുടര്‍‌ന്ന് ആര്‍ത്തവം നേരെത്തെ സംഭവിക്കുന്നു. ആര്‍ത്തവത്തോടടുത്ത ഒരാഴ്ച മുന്‍പ് പതിവായി പപ്പായ കഴിക്കുക.


എള്ള്

എള്ളും ശരീരത്തിലെ താപം വര്‍ധിപ്പിക്കുന്ന ആഹാര പദാര്‍ത്ഥമാണ്. ഒരു സ്പൂണ്‍ എള്ള് അല്പം ശര്‍ക്കര ചേര്‍ത്ത് രണ്ട് നേരം കഴിക്കുന്നത് ആര്‍ത്തവം നേരത്തെ വരാന്‍ സഹായിക്കും.



 

മഞ്ഞള്‍

മഞ്ഞള്‍ ഒരു ഫൈറ്റോ ഈസ്ട്രജന്‍ ആണ്. ഇത് ഗര്‍ഭാശയ രക്തസ്രാവം ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്നു. വെള്ളത്തില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് ദിവസവും രാവിലെ ഒരാഴ്ചത്തേക്ക് കുടിക്കുക. ആര്‍ത്തവം നേരത്തെയാകാന്‍ സഹായിക്കും.


മാതളം

മാതളനാരങ്ങാ ശരീരത്തില്‍ ഈസ്ട്രജന്‍ ഉത്പാദിപ്പിക്കുകയും അത് വഴി ആര്‍ത്തവം നേരെത്തെയാക്കാന്‍ സാധിക്കുകയും ചെയ്യും. നിത്യവും മാതളനാരങ്ങ നീര് കുടിക്കുകയോ മാതളനാരങ്ങ കഴിക്കുകയോ ചെയ്യുക.


പൈനാപ്പിള്‍

പൈനാപ്പിള്‍ ശരീരത്തിലെ ചൂട് വര്‍ദ്ധിപ്പിക്കുകയും ഈസ്ട്രജന്‍ ഉത്തേജിപ്പിക്കുകയും ചെയ്ത് ആര്‍ത്തവം നേരത്തേയാകാന്‍ സഹായിക്കുന്നു.


കരിമ്പ് നീര്

ആർത്തവ ദിവസത്തിനു ഒന്നോ രണ്ടോ ആഴ്ച മുൻപ് പതിവായി കരിമ്പിൻ നീര് കഴിച്ചാൽ ആർത്തവം നേരെയാക്കാൻ സാധിക്കുന്നു.



ആർത്തവം നീട്ടിവെയ്ക്കുവാൻ

വിനാഗിരി

ഒരു ഗ്ലാസ് വെള്ളത്തിൽ നാലോ അഞ്ചോ സ്പൂൺ വിനാഗിരി ഒഴിച്ച് ആ വെള്ളം ദിവസത്തിൽ ഒരു തവണ കുടിക്കുന്നത് ആർത്തവം വൈകിപ്പിക്കാൻ സാധിക്കുന്നു. ആർത്തവ രക്തത്തിന്റെ തോത് കുറയ്ക്കാനും ഇത് വളരെ നല്ലതാണ്.


തുവരപ്പരിപ്പ്

തുവരപ്പരിപ്പ് പകുതി വേവിൽ നിത്യവും ഭക്ഷണത്തിൽ ഉൾപെടുത്തി ആർത്തവം വൈകിപ്പിക്കാൻ സാധിക്കും.തുവരപരിപ്പിട്ട് വെള്ളം തിളപ്പിച്ചു കുടിച്ചാലും മതി.


മല്ലിയില

മല്ലിയില അടങ്ങിയ ഭക്ഷണം ദിവസവും കഴിക്കുന്നത് ആർത്തവം വൈകിപ്പിക്കാൻ സാധിക്കുന്നു.

Post a Comment

0 Comments