Join Our Whats App Group

കണ്ണൂര്‍: വീട്ടമ്മയുമായുള്ള പ്രണയവും നാടുവിടലും: ഉസ്താദിന്റെ ഭാര്യയും വീട്ടമ്മയുടെ ഭർത്താവും പരാതി നൽകിയതോടെ നടന്നത് ട്വിസ്റ്റ്

 


കണ്ണൂര്‍: 

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി വീട്ടമ്മയുമൊത്തു നാട് വിട്ട ഉസ്താദ് കുടുങ്ങി. വിവാഹിതനായ പ്രതി ഏര്യത്ത് വെച്ചു പരിചയപ്പെട്ട യുവതിയോട് താന്‍ പുനര്‍വിവാഹം കഴിക്കാമെന്ന് പറഞ്ഞു പ്രണയത്തിലാവുകയും പിന്നീട്, ഇവരെ പ്രലോഭിപ്പിച്ച്‌ ഇരുവരും നാട് വിടുകയായിരുന്നു. ഇതോടെ, ഉസ്താദിന്‍റെ ഭാര്യയും വീട്ടമ്മയുടെ ഭര്‍ത്താവും പൊലീസില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന്, പൊലീസ് കേസെടുത്തതോടെ ഉസ്താദും വീട്ടമ്മയും പൊലീസ് സ്റ്റേഷനിലെത്തുകയും, തങ്ങള്‍ ഇരുവരും ഒരുമിച്ച്‌ ജീവിക്കാന്‍ തീരുമാനിച്ചതായും അറിയിച്ചു.


തുടർന്ന്, ഇരുവരെയും പൊലീസ് വിട്ടയയ്ക്കുകയും ചെയ്തു. എന്നാല്‍, അടുത്തിടെ അബ്ദുല്‍ നാസര്‍ ഫൈസി ഇര്‍ഫാനി തന്നെ വഞ്ചിച്ചതായും വിവാഹവാഗ്ദാനത്തില്‍ പിന്‍മാറിയെന്നും ചൂണ്ടിക്കാട്ടി യുവതി പൊലീസില്‍ പരാതി നല്‍കി. ഫൈസി ഇര്‍ഫാനി തന്നെ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞതായും ഇവര്‍ ആരോപിക്കുന്നു. യുവതിയുടെ പരാതിയിൽ ഇവരെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പള്ളിയിലെ ഉസ്താദിനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ ജില്ലയിലെ പരിയാരം ഏര്യം ആലക്കാട് ഫാറൂഖ് നഗറിലെ അബ്ദുല്‍ നാസര്‍ ഫൈസി ഇര്‍ഫാനിക്കെതിരെ(36) ആണ് പൊലിസ് കേസെടുത്തത്.


ഇയാള്‍ക്കെതിരെ ലൈംഗിക പീഡനത്തിന് ഇരയായ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 2021- ഓഗസ്റ്റ് ഒന്നിനും 2022 മാര്‍ച്ച്‌ ഒന്നിനും ഇടയില്‍ ഏര്യം, കൂട്ടുപുഴ, മാനന്തവാടി എന്നിവടങ്ങളില്‍ എത്തിച്ചാണ് പള്ളിയിലെ ഉസ്താദ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് വിവിധ സ്ഥലങ്ങളില്‍ മുറിയെടുത്ത് തന്നെ പീഡിപ്പിച്ചതെന്നും പരാതിയില്‍ യുവതി ആരോപിക്കുന്നു. പരിയാരം പൊലീസിലാണ് യുവതി പരാതി നല്‍കിയത്.

Post a Comment

0 Comments