Join Our Whats App Group

‘മിന്നൽ മുരളിയിലെ ബ്രൂസ്‍ലി ബിജിയല്ലേ ഇത്!! ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ ഫെമിന ജോർജ്..’ – വീഡിയോ വൈറൽ

 


മലയാള സിനിമ പ്രേക്ഷകർ ഈ അടുത്തിടെ ഇറങ്ങിയ സിനിമകളിൽ ഒരേ സ്വരത്തിൽ കിടിലം എന്ന് പറഞ്ഞ ഒരു ചിത്രമായിരുന്നു ബേസിൽ ജോസഫ് സംവിധാനം ചെയ്ത ടോവിനോ തോമസ് നായകനായി അഭിനയിച്ച ‘മിന്നൽ മുരളി’. പാൻ ഇന്ത്യൻ ലെവലിലേക്ക് എത്തിയ സിനിമ ഒ.ടി.ടി പ്ലാറ്റഫോമായ നെറ്റ് ഫ്ലിക്സിലാണ് റിലീസ് ചെയ്തിരുന്നത്. സിനിമയിലെ ഓരോ കഥാപാത്രവും പ്രേക്ഷകരുടെ മനസ്സിൽ ഇന്നുമുണ്ട്.



മിന്നൽ മുരളി, ഷിബു, ബ്രൂസ്‍ലി ബിജി, ഉഷ, ജോസ് മോൻ അങ്ങനെ സിനിമയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളുടേയും മികച്ച പ്രകടനമാണ് പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. സിനിമയിലെ നായികാ കഥാപാത്രമായ ബ്രൂസ്‍ലി ബിജിയെ അവതരിപ്പിച്ചത് പുതുമുഖ താരമായ ഫെമിന ജോർജ് ആയിരുന്നു. ഇതിലും മികച്ച ഒരു കഥാപാത്രത്തിലൂടെ ഒരു അരങ്ങേറ്റം സ്വപ്നങ്ങളിൽ മാത്രമാണെന്ന് പറയേണ്ടി വരും.


സമൂഹ മാധ്യമങ്ങളിൽ ഫെമിനയ്ക്ക് വളരെ പെട്ടന്നാണ് ഒരുപാട് ഫോളോവേഴ്സിനെ ലഭിച്ചത്. ഇൻസ്റ്റാഗ്രാമിൽ ഫെമിനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിന്റെ ബിഹൈൻഡ് ദി സീൻസ് വീഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. 





അസാനിയ നസ്രിൻ എന്ന സ്റ്റൈലിസ്റ്റിന്റെ യൂട്യൂബ് ചാനലിലാണ് വീഡിയോ വന്നിരിക്കുന്നത്. സരിൻ രാംദാസാണ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഉണ്ണി പി.എസാണ് മേക്കപ്പ്. ഹോട്ട് ആൻഡ് സ്റ്റൈലിഷ് ഫോട്ടോഷൂട്ടാണ് ഫെമിന ചെയ്തിരിക്കുന്നത്.

Post a Comment

0 Comments