പത്തനംതിട്ട:
ബസ് യാത്രക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച് അപമാനിക്കുകയും അതിക്രമം കാട്ടുകയും ചെയ്ത മധ്യവയസ്കൻ അറസ്റ്റിൽ. കല്ലൂപ്പാറ തുരുത്തിക്കാട് സജി എന്ന് വിളിക്കുന്ന മാത്യു പി.വർഗീസിനെയാണ് (55) പിടികൂടിയത്. കീഴ്വായ്പൂർ പൊലീസാണ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. ചെങ്ങരൂരിൽ നിന്ന് മല്ലപ്പള്ളിക്ക് വന്ന ബസിലാണ് പെൺകുട്ടിക്ക് നേരേ അതിക്രമമുണ്ടായത്. തുടർന്ന്, പിതാവിനൊപ്പം സ്റ്റേഷനിൽ ഹാജരായ പെൺകുട്ടിയിൽ നിന്ന് പൊലീസ് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി മൊഴി രേഖപ്പെടുത്തി.
പോക്സോ നിയമപ്രകാരം ആണ് പൊലീസ് കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 Comments