Join Our Whats App Group

കിണറുകളിൽ തീ പടരുന്നു, അപൂർവ്വ പ്രതിഭാസം

 


കൂറ്റനാട്: 

പാലക്കാട് ജില്ലയിലെ കൂറ്റനാടും പരിസര പ്രദേശങ്ങളിലുമുള്ള കിണറുകളിൽ വാതക സാന്നിധ്യം കണ്ടെത്തി. പ്രദേശത്തെ അപൂർവ്വ പ്രതിഭാസം കണ്ട് അമ്പരന്നിരിക്കുകയാണ് നാട്ടുകാർ. കിണറിനുള്ളിലേക്ക് കടലാസ് കത്തിച്ച് ഇടുമ്പോൾ തീ പടരുന്ന സ്ഥിയാണുള്ളത്. കാരണം കണ്ടെത്തുന്നതിനായി, പ്രദേശത്ത് വിദഗ്ധരെത്തി പരിശോധന നടത്തി വരികയാണ്. അസ്വഭ്വാവികവും അപൂർവ്വവുമായ പ്രതിഭാസമെന്നാണ് വിലയിരുത്തൽ.


കൂറ്റനാടും പരിസര പ്രദേശങ്ങളിലുമുള്ള കിണറുകളിലാണ് വാതക സാന്നിധ്യം കണ്ടെത്തിയത്. കിണറിൽ തീ കത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസമായി പ്രദേശത്തെ വീടുകളിലെ കിണറുകളിൽ ഇതുതന്നെയാണ് അവസ്ഥ. പിന്നിലെ കാരണമറിയാനായി, ഉടമസ്ഥർ വെള്ളം പരിശോധനയ്‌ക്കായി അയച്ചിരുന്നു. മിനറൽ ഓയിലിന്റെ സാന്നിധ്യമുണ്ടെന്നായിരുന്നു റിപ്പോർട്ട് വന്നത്.

വാർഡ് മെമ്പർ വിവരം അന്വേഷിക്കാൻ സ്ഥലത്തെത്താറുണ്ട്. നിരവധി പേർ ആണ് ഇത് സംബന്ധിച്ച പരാതി നൽകിയിരിക്കുന്നത്.


സമീപത്തെ പെട്രോൾ പമ്പിൽ നിന്നും ലീക്ക് സംഭവിക്കുന്നതിന്റെ ഭാഗമായാണോ കിണറിനുള്ളിൽ തീ പടരുന്നതെന്ന സംശയവും നാട്ടുകാർ ഉയർത്തുണ്ട്. കിണറിനുള്ളിൽ നിന്നും രൂക്ഷമായ ഗന്ധം ആയിരുന്നു ആദ്യം ഉയർന്നത്. ഏഴ് മാസത്തോളമായി രൂക്ഷഗന്ധം അനുഭവപ്പെടുന്നു. ആദ്യം ഒരു വീട്ടിൽ ആയിരുന്നു. പിന്നീട്, സമീപത്തെ വീടുകളിലെ കിണറുകളിൽ നിന്നും ഈ ഗന്ധം ഉയർന്നു വരാൻ തുടങ്ങി. വിദഗ്ധർ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഫലം ലഭിച്ചാലുടൻ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.

Post a Comment

0 Comments