Join Our Whats App Group

‘മാഗസിൻ ഫോട്ടോഷൂട്ടിനായി ഗ്ലാമറസായി നാഷണൽ ക്രഷ് നടി രശ്മിക മന്ദാന..’ – വീഡിയോ വൈറൽ

 






വളരെ ചുരുങ്ങിയ സിനിമകളിൽ അഭിനയിച്ചുകൊണ്ട് തന്നെ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിയ ഒരാളാണ് നടി രശ്മിക മന്ദാന. കന്നഡയിൽ ഇറങ്ങിയ കിറിക് പാർട്ടി എന്ന സിനിമയിലൂടെയാണ് രശ്മിക അഭിനയത്തിലേക്ക് വരുന്നത്. ആ സിനിമ വലിയ വിജയം നേടുകയും രശ്മികയ്ക്ക് കൂടുതൽ നല്ല അവസരങ്ങൾ തേടിയെത്തുകയും ചെയ്തു. ഇന്ന് ‘നാഷണൽ ക്രഷ്’ എന്നറിയപ്പെടുന്ന ലബേലിലേക്ക് രശ്മിക എത്തിക്കഴിഞ്ഞു.


തെലുങ്ക് നടനായ വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പമുള്ള ഗീത ഗോവിന്ദം, ഡിയർ കോംറൈഡ് തുടങ്ങിയ സിനിമകളാണ് കേരളത്തിൽ ഇത്രയും ആരാധകരെ ഉണ്ടാക്കി കൊടുക്കാൻ കാരണമായത്. പിന്നീട് അല്ലു അർജുനൊപ്പം ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ പുഷ്പായിലെ നായിക റോൾ കൂടിയായപ്പോൾ കേരളത്തിൽ മലയാളികൾക്ക് ഇടയിൽ ഒരുപാട് ആരാധകരെ താരത്തിന് ലഭിച്ചു.


പുഷ്പയുടെ രണ്ടാം ഭാഗത്തിൽ രശ്മികയ്ക്ക് ആദ്യ പാർട്ടിനെക്കാൾ കൂടുതൽ പ്രാധാന്യം ഉണ്ടായിരിക്കുമെന്ന പ്രതീക്ഷയിലാണ് രശ്മികയുടെ ആരാധകർ. താരത്തിന് നാഷണൽ ക്രഷ് എന്ന പേര് വീഴാൻ കാരണമാവുന്നത് താരത്തിന്റെ ക്യൂട്ട് ലുക്കിലുള്ള ചിത്രങ്ങളാണ്. കുട്ടിത്തം തോന്നിപ്പിക്കുന്ന രീതിയിലുള്ള ഭാവങ്ങൾ മിക്കപ്പോഴും രശ്മിക മന്ദാന തന്റെ ചിത്രങ്ങളിൽ വരുത്താറുണ്ട്.

ഇപ്പോഴിതാ രശ്മികയുടെ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ ബിഹൈൻഡ് ദി സീൻസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ എങ്ങും വൈറലായി കൊണ്ടിരിക്കുന്നത്. ‘ഹലോ ഇന്ത്യ മാഗസിൻ വേണ്ടിയാണ് രശ്മിക ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ഗ്ലാമറസായിട്ടുള്ള വിവിധ തരം വേഷങ്ങളിൽ ആരാധകരുടെ മനസ്സ് കീഴടക്കുന്ന ലുക്കിലാണ് രശ്മികയെ വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

Post a Comment

0 Comments