കണ്ണൂരിൽ നടക്കുന്ന സി പി എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൻ്റെ പ്രചരണാർത്ഥം ചൊക്ലി പുല്ലൂക്കര മര മില്ലിന് സമീപം പണിത സംഘാടക സമിതി ഓഫീസ് തീവെച്ച് നശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. സംഘാടക സമിതി ഓഫീസിനും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ച പാർട്ടി പതാകകൾ ഇരുട്ടിൻ്റെ മറവിൽ വ്യാപകമായി അഴിച്ചുമാറ്റി കടത്തികൊണ്ടു പോകുകയും ചെയ്തു. വിവരമറിഞ്ഞ് ചൊക്ലി സ്റ്റേഷൻ ഇൻസ്പെക്ടർ കെ. ഷാജുവിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ലീഗ് പ്രവർത്തകൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട്നേരത്തെസംഘർഷം നിലനിൽക്കുന്ന പ്രദേശമായതിനാൽ
പോലീസ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി. സംഭവത്തിൽ സി പി എം ബ്രാഞ്ച് സെക്രട്ടറി പോലീസിൽ പരാതി നൽകി.
0 Comments