ആദ്യ സിനിമയിൽ അഭിനയത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് നടി ഫറ ഷിബില. ആസിഫ് അലി പ്രധാന വേഷങ്ങളിൽ ഒന്നിൽ അഭിനയിച്ച കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെയാണ് ഫറ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയത്. അതിലെ കാന്തി ശിവദാസൻ എന്ന നായികാ കഥാപാത്രമാണ് ഫറ അവതരിപ്പിച്ചത്. അഹമ്മദ് സിദ്ധിഖ് ആയിരുന്നു മറ്റൊരു പ്രധാന റോളിൽ അഭിനയിച്ചത്.
പിന്നീട് കോടതി മുറിയിൽ വച്ച് ക്ലൈമാക്സിൽ ഡിവോഴ്സ് അനുവദിക്കുകയും പക്ഷെ അപ്പോഴേക്കും അമ്മിണിപ്പിള്ളയ്ക്ക് കാന്തിയോട് സ്നേഹം തോന്നുന്നതുമാണ് കഥയുടെ ഇതിവ്യത്തം. ഇതിൽ കാന്തിയായി ഫറയുടെ കിടിലം പ്രകടനം തന്നെയായിരുന്നു പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. സിനിമയ്ക്ക് വേണ്ടി താരം തന്റെ ശരീരഭാരം കൂട്ടുകയും പിന്നീട് പഴയ പോലെ ആവുകയും ചെയ്തിരുന്നു.
ഫറയുടെ അതിന് ശേഷമുള്ള പല മേക്കോവർ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ബിഗ് സൈസ് ബിക്കിനി ഫോട്ടോഷൂട്ടും ഇതിൽ ഏറ്റവും ശ്രദ്ധനേടിയത്. ഇപ്പോഴിതാ കറുത്ത പാവാടയിലും ബ്ലൗസിലുമുള്ള താരത്തിന്റെ പുതിയ മേക്കോവർ ഫോട്ടോഷൂട്ടാണ് ആരാധകരെ അമ്പരിപ്പിച്ചിരിക്കുന്നത്. അസാനിയ നസ്രിന്റെ സ്റ്റൈലിങ്ങിൽ വഫാറയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.
0 Comments