Join Our Whats App Group

‘കടൽ തീരത്ത് ഹോട്ട് ലുക്കിൽ ജസീല പർവീൺ, ഫിറ്റ്‌നെസ് രഹസ്യമാണോ എന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം

 


മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഇടയിൽ പ്രതേകിച്ച് യുവതിയുവാക്കൾക്ക് ഇടയിൽ വലിയ സ്വാതീനമുള്ള ഒരു സെലിബ്രിറ്റി ഗെയിം ഷോയാണ് ഫ്ലാവേഴ്സ് ടി.വിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്. കോമഡി-സീരിയൽ-ഓൺലൈൻ രംഗത്ത് സജീവമായിട്ടുള്ള താരങ്ങൾ പങ്കെടുക്കുന്ന പ്രോഗ്രാമാണ് ഇത്. റേറ്റിംഗിൽ പലപ്പോഴും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് സ്റ്റാർ മാജിക്.




ചിരിയുടെ മാലപ്പടക്കം തന്നെയാണ് പ്രോഗ്രാമിൽ പലപ്പോഴും സംഭവിക്കാറുള്ളത്. ഇതിൽ വരാറുള്ള താരങ്ങൾക്ക് സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുമുണ്ട്. പലർക്കും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റുഫോമുകളിൽ ഫാൻ പേജുകളോ അക്കൗണ്ടുകളോ ഒക്കെയുണ്ട്. കന്നഡ ടെലിവിഷൻ സീരിയലുകൾ അഭിനയിച്ച് മലയാളികൾക്ക് സ്റ്റാർ മാജിക്കിലൂടെ സുപരിചിതയായ ഒരാളാണ് ജസീല പർവീൺ.



മലയാളം അത്ര നന്നായിട്ട് അറിയില്ലെങ്കിൽ കൂടിയും ജസീല പ്രോഗ്രാമിലെ ഗെയിമുകളിൽ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. അങ്ങനെയാണ് ജസീലയ്ക്ക് ആരാധകരെ ലഭിക്കുന്നത്. ഷോയിൽ ഇത്രയും മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് താരം കാത്തുസൂക്ഷിക്കുന്ന ഫിറ്റ് നെസ്സുകൊണ്ട് കൂടിയാണ്. ജിമ്മുകളിൽ വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോസ് ജസീല പങ്കുവെക്കാറുണ്ട്.



സൂര്യ ടിവിയിലെ ‘തേനും വയമ്പും’ എന്ന സീരിയലിൽ ജസീല അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ കടൽ തീരത്ത് ഓടുന്ന ചിത്രങ്ങൾ ജസീല തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. വർക്ക് ഔട്ട് ഡ്രെസ്സിൽ ഹോട്ട് ലുക്കിലാണ് ചിത്രങ്ങളിൽ ജസീലയെ കാണാൻ സാധിക്കുന്നത്. സീ കേരളത്തിലെ ‘സുമംഗലി ഭവ’ എന്ന സൂപ്പർഹിറ്റ് സീരിയയിലും താരം അഭിനയിക്കുന്നുണ്ട്.



Post a Comment

0 Comments