Join Our Whats App Group

‘സെ.ക്സിയാകാൻ ഒരിക്കലും ഭയപ്പെടരുത്, ഗ്ലാമറസ്‌ ഫോട്ടോഷൂട്ടുമായി നടി വൈഗ..’ – ഫോട്ടോസ് വൈറൽ

 


തമിഴ്, മലയാളം സിനിമ-ടെലിവിഷൻ രംഗത്ത് സജീവമായി നിൽക്കുന്ന ഒരാളാണ് നടി വൈഗ റോസ്. കുളി സീൻ എന്ന ഷോർട്ട് ഫിലിമിലൂടെയാണ് വൈഗ മലയാളികൾക്ക് സുപരിചിതയാകുന്നത്. ഹണി റോസ് എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേരെങ്കിലും അഭിനയ രംഗത്ത് എത്തിയ ശേഷം വൈഗ എന്ന പേര് സ്വീകരിക്കുകയായിരുന്നു. കോട്ടയം സ്വദേശിനിയാണ് വൈഗ.



മലയാളിയാണെങ്കിലും വർഷങ്ങളായി വൈഗ തമിഴ് നാട്ടിലെ ചെന്നൈയിലാണ് താമസിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായി അഭിനയിച്ച ഓർഡിനറി എന്ന ചിത്രത്തിലാണ് വൈഗ ആദ്യമായി അഭിനയിക്കുന്നതും പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത്. പിന്നീട് ഇങ്ങോട്ട് ഒരുപാട് മലയാള സിനിമയിലും സീരിയലിലും വൈഗ അഭിനയിച്ചിട്ടുണ്ട്. സ്റ്റാർ മാജിക്കാണ് വൈഗയ്ക്ക് ആരാധകരെ ഉണ്ടാക്കി കൊടുത്ത പ്രോഗ്രാം.



ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ ഇതിന് മുമ്പും വൈഗ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. “ഞാൻ ഒരു ഹോട്ട് മെസ് അല്ല, ഞാൻ ഒരു മസാല ദുരന്തമാണ്. സെ.ക്സിയാകാൻ ഒരിക്കലും ഭയപ്പെടരുത്.. ഹാപ്പി സൺ‌ഡേ..”. വൈഗ പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടിന് ഒപ്പം കുറിച്ചു. അരുൺ ചേലാടാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അർപ്പിത മേരി ജോണിന്റെ സ്റ്റൈലിംഗിൽ സജനി മന്ദാരയാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.



കളിയച്ഛൻ, ലക്ഷ്മി, നാട്ടരങ്ങ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ വൈഗ അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റാർ മാജിക്കിൽ നോബി മാർക്കോസുമായുള്ള കോംബോയാണ് വൈഗയെ മലയാളികളുടെ പ്രിയങ്കരിയാക്കിയത്. അതിൽ ഇപ്പോഴും ഇടയ്ക്കിടെ പങ്കെടുക്കാറുണ്ട് താരം. നടി സാധിക വേണുഗോപാലുമായി അടുത്ത സൗഹൃദവും കാത്തുസൂക്ഷിക്കുന്നുണ്ട് താരം.



Post a Comment

0 Comments