ഫ്രാൻസിൽ ജനിച്ച് പിന്നീട് ഇന്ത്യയിലേക്ക് വന്ന സുന്ദരിയാണ് നടി പാരീസ് ലക്ഷ്മി. താരത്തിന്റെ വീട്ടുകാരുടെ ഇന്ത്യയോടുള്ള ഇഷ്ടം കൊണ്ട് അഞ്ച് വയസ്സ് മുതൽ ഇവിടേക്ക് വരാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഫ്രാൻസിലെയും ഇന്ത്യയിലെയും രീതികൾ ഒരുപോലെ അറിയാവുന്ന ഒരാളുകൂടിയാണ് താരം. ക്ലാസ്സിക്കൽ നൃത്തം ഒമ്പതാം വയസ്സ് മുതൽ പഠിച്ചയാളാണ് താരം
അമൽ നീരദ് സംവിധാനം ചെയ്‌ത് മമ്മൂട്ടി നായകനായ ‘ബിഗ് ബി’ എന്ന സിനിമയിലൂടെയാണ് പാരീസ് ലക്ഷ്മി സിനിമ രംഗത്തേക്ക് വരുന്നത്. അതിൽ ഒരു പാട്ടിൽ ഡാൻസറായിട്ടാണ് പാരീസ് ലക്ഷ്മി എത്തിയിരുന്നത്. പിന്നീട് 2012-ൽ പാരീസ് ലക്ഷ്മി വിവാഹിതയായി. വിവാഹത്തിന് ശേഷം 2014-ന് ശേഷം സിനിമയിൽ കൂടുതലായി സജീവമാവുകയും ചെയ്തു പാരീസ് ലക്ഷ്മി.
ബാംഗ്ലൂർ ഡേയ്സ്, ടിയാൻ, നവൽ എന്ന ജുവൽ, കലാമണ്ഡലം ഹൈദരലി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ നിരവധി ടെലിവിഷൻ പ്രോഗ്രാമുകളിൽ അവതാരകയായും ജഡ്ജായും താരം തിളങ്ങിയിട്ടുണ്ട്. ‘കലശക്തി മണ്ഡപം’ എന്ന പേരിൽ ഒരു ഡാൻസ് സ്കൂൾ താരവും ഭർത്താവും ചേർന്ന് നടത്തുന്നുണ്ട്.
ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ മൂന്നാറിലെ രാഗമയ റിസോർട്ടിൽ സ്വിമ്മിങ് പൂളിൽ നീന്തി തുടിക്കുന്ന പാരീസ് ലക്ഷ്മിയുടെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ആമീൻ സബിലാണ് വീഡിയോ എടുത്തിരിക്കുന്നത്. വീഡിയോയിലെ താരത്തിന്റെ ലുക്ക് കണ്ടിട്ട് പൊളിയാണല്ലോ എന്നാണ് നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്.
0 Comments