മികച്ച അഭിനയ പ്രകടനംകൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി അന്ന ബെൻ. കുമ്പളങ്ങി നൈറ്റിസിൽ ബേബി മോൾ എന്ന നായിക കഥാപാത്രം അവതരിപ്പിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ അന്ന ബെൻ പിന്നീട് അഭിനയിച്ച ഓരോ സിനിമകളിലും മികച്ച വേഷങ്ങളാണ് ലഭിച്ചത്. ബേബി മോളായി അന്ന ബെനിന്റെ ക്ലൈമാക്സിലെ പ്രകടനം എടുത്തു പറയേണ്ട ഒന്നുകൂടിയാണ്.
തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകൾ ആണെങ്കിൽ കൂടിയും അച്ഛന്റെ പേര് പറഞ്ഞുകൊണ്ടല്ല അന്ന സിനിമയിലേക്ക് എത്തുന്നത്. കുമ്പളങ്ങിയുടെ ഓഡിഷനിൽ പങ്കെടുത്ത് സംവിധായകനെയും ദിലേഷ് പോത്തനെയും ഞെട്ടിച്ചുകൊണ്ടാണ് അന്ന ആദ്യ ചിത്രത്തിലേക്ക് എത്തുന്നത്. സിനിമയിൽ വന്ന് മൂന്ന് വർഷത്തിനുള്ളിൽ രണ്ട് സംസ്ഥാന അവാർഡുകളാണ് അന്ന സ്വന്തമാക്കിയത്.
അത് മാത്രം മതി അന്നയുടെ കഴിവ് ജനങ്ങൾക്ക് മനസ്സിലാക്കാൻ. ഹെലനിലെ പ്രകടനത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രതേക പരാമർശത്തിന് അർഹയായപ്പോൾ തൊട്ടടുത്ത വർഷം കപ്പേളയിലെ അഭിനയത്തിന് മികച്ച നടിയായും അന്ന തിരഞ്ഞെടുക്കപ്പെട്ടു. അന്ന അഭിനയിച്ച ‘നാരദൻ’ ഈ കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ റിലീസായത്.
അന്നയുടെ അടുത്ത ചിത്രമായ നൈറ്റ് ഡ്രൈവ് റിലീസിന് ഒരുങ്ങുകയുമാണ്. ആ ചിത്രത്തിന്റെ പ്രൊമോഷൻ ഷൂട്ടിന് എത്തിയപ്പോഴുള്ള താരത്തിന്റെ ചിത്രങ്ങളാണ് ആരാധകരുടെ മനം നിറച്ചിരിക്കുന്നത്. മഞ്ഞ സാരിയിൽ ക്യൂട്ട് ചിരിയോടുകൂടിയുള്ള ചിത്രങ്ങൾക്ക് മികച്ച അഭിപ്രായങ്ങളാണ് ആരാധകർ നല്കയിരിക്കുന്നത്. രാഹുൽ തങ്കച്ചൻ, ഷിജോ ഫോട്ടോഗ്രാഫി എന്നിവരാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
0 Comments