Join Our Whats App Group

‘കറുപ്പിൽ അതിസുന്ദരിയായി സീരിയൽ താരം ഷെമി മാർട്ടിൻ, ക്യൂട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ | Shemi Martin Actress Photoshoot

 


മലയാളം ടെലിവിഷൻ സ്‌ക്രീനുകളിൽ വളർന്നു വരുന്ന യുവ അഭിനേത്രിയും മോഡലുമാണ് നടി ഷെമി മാർട്ടിൻ. സൂര്യ ടി.വിയിൽ സംപ്രേക്ഷണം ചെയ്ത ‘നന്ദനം’ എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ ആളാണ് ഷെമി. ഇപ്പോൾ സൂര്യ ടി.വിയിലെ തന്നെ ‘സ്വന്തം സുജാത’ എന്ന സൂപ്പർഹിറ്റ് സീരിയലിൽ വളരെ പ്രധാനപ്പെട്ട വേഷത്തിലാണ് ഷെമി അഭിനയിക്കുന്നത്.




സ്കൂളിലും കോളേജിലും നിരവധി കലാമത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുള്ള താരം അഭിനയത്തിലും നൃത്തത്തിലും മോഡലിംഗിലും തൽപരയായിരുന്നു. ആഭ്യന്തര വിമാനക്കമ്പനികളിൽ ക്യാബിൻ ക്രൂവായി ഷെമി മൂന്ന് വർഷത്തോളം ജോലി ചെയ്തിട്ടുണ്ട്. അഭിനയത്തോടുള്ള ആഗ്രഹം കൊണ്ടാണ് ഷെമി ആ ജോലി വിട്ട് സീരിയലിലേക്ക് എത്തിയതും അത് വിജയം കണ്ടതും.




2013-ൽ ഷെമി നോവിൻ വാസുദേവുമായി വിവാഹിതയായി. ഏഷ്യാനെറ്റിലെ പൗർണമി തിങ്കൾ എന്ന സീരിയലിലും ഷെമി അഭിനയിച്ചിട്ടുണ്ട്. ഷെമി ഈ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ഭാവനയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് വുമൺസ് ഡേയിൽ ഒരു വീഡിയോ പങ്കുവച്ചത് വലിയ രീതിയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഷെമിയുടെ ഒരു ഫോട്ടോഷൂട്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. റെനോജ്‌ ബി റെയ്മണ്ട് ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.



കറുപ്പ് നിറത്തിലെ വസ്ത്രത്തിൽ അതി സുന്ദരിയായിട്ടാണ് ഷെമിയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. “ഞാൻ എപ്പോഴും ബോഡി ഷെയ്മിങ്ങിനെ കുറിച്ച് കുറച്ച് സംസാരിക്കും, പക്ഷേ ഇപ്പോഴും സത്യം ഇതാണ്. എന്റെ ചെവി, മുയലിന്റെ പോലെയുള്ള പല്ലുകൾ.. എന്റെ ശരീരം എങ്ങനെയിരിക്കുന്നു എന്നിങ്ങനെ.. പക്ഷേ ഇപ്പോഴില്ല! കറുപ്പ് അതിന്റെ ഭംഗി സ്വന്തമാക്കി..”, ഷെമി ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.


Post a Comment

0 Comments